Posted By user Posted On

ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാൻ യുഎഇ: നിയമം ലംഘിച്ചാൽ വൻതുക പിഴ

യുഎഇയിൽ പരിഷ്കരിച്ച ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നതോടെ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 50,000 ദിർഹം (11.3 ലക്ഷം രൂപ) മുതൽ 10 ലക്ഷം (2.26 കോടി രൂപ) വരെ പിഴ ചുമത്തുമെന്ന് സാമ്പത്തിക മന്ത്രാലയം അറിയിച്ചു.ഉൽപന്നത്തിന്റെ വില, നിലവാരം, വാറന്റി, കേടായ ഉൽപന്നം മാറ്റി നൽകൽ തുടങ്ങി ക്രയവിക്രയവുമായി ബന്ധപ്പെട്ട 43 നിബന്ധനകളാണ് പുതിയ നിയമത്തിലുള്ളത്. വിപണിയിൽ കൃത്രിമം ഇല്ലാതാക്കി സുതാര്യത ഉറപ്പാക്കുകയും ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുകയുമാണ് ലക്ഷ്യം. നേരിട്ട് വ്യാപാരവും സേവനവും നടത്തുന്ന സ്ഥാപനങ്ങൾക്കും ഓൺലൈൻ ബിസിനസ് നടത്തുന്ന കമ്പനികൾക്കും നിയമം ബാധകമാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *