
യുഎഇയിൽ റോഡിൽ അഭ്യാസ പ്രകടനം നടത്തിയ 121 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു: 496 പേർക്ക് പിഴ ചുമത്തി
ദുബൈയിൽ വിവിധ രീതിയിൽ ട്രാഫിക് നിയമം ലംഘിച്ച 121 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. 81 കാറുകളും 40 മോട്ടോർ സൈക്കിളുകളുമാണ് പൊലീസ്ക സ്റ്റഡിയിലെടുത്തത്. 496 പേർക്ക് പിഴ ചുമത്തിയിട്ടുമുണ്ട്. ൽ ഖവാനീജിലേയും ലാസ്റ്റ് എക്സിറ്റിലേയും നിവാസികളിൽനിന്ന് ലഭിച്ച നിരവധി പരാതികളുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്തി നിയമലംഘകരെ കണ്ടെത്തുകയായിരുന്നുവെന്ന് ജനറൽ ഡിപ്പാർട്മെൻറ് ഓഫ് ട്രാഫിക് ഡറയക്ടർ ജനറൽ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. പിടിയിലായവരിൽ പലരും ഗുരുതര നിയമലംഘനം നടത്തിയവരാണ്. 50,000 ദിർഹം പിഴ അടച്ചാൽ മാത്രമെ വാഹനങ്ങൾ വിട്ടു നൽകുകയുള്ളൂ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)