
യുഎഇയിൽ എസ്റ്റേറ്റ് കേസിൽ കുടുങ്ങിയ പ്രവാസി മലയാളിക്ക് ഒടുവിൽ മോചന: തുണയായി സാമൂഹിക പ്രവർത്തകർ
യുഎഇയിൽ എസ്റ്റേറ്റ് കേസിൽ കുടുങ്ങിയ മലയാളിക്ക് ഒടുവിൽ മോചന. ഇടുക്കി കട്ടപ്പന, കാഞ്ചിയാർ സ്വദേശി ജോയൽ മാത്യുവാണ് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ രക്ഷപ്പെട്ടത്. 2022 മുതലുള്ള വാടകയുമായി ബന്ധപ്പെട്ടാണ് ജോയലിനെതിരായ പരാതി. ഭീമമായ തുക റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന് ഇദ്ദേഹം നൽകണമെന്നായിരുന്നു കേസ്. അജ്മാൻ നഗരസഭയിൽ നിലനിന്നിരുന്ന കേസിനെ തുടർന്ന് ഇദ്ദേഹം നിയമക്കുരുക്കിലാവുകയായിരുന്നു. വിവരമറിഞ്ഞ ഇൻകാസ് പ്രവർത്തകർ വിഷയം ഏറ്റെടുക്കുകയും മോചനം സാധ്യമാക്കുകയുമായിരുന്നു. റിയൽ എസ്റ്റേറ്റ് അധികാരികളുമായി സംസാരിച്ച് ഇദ്ദേഹം അടക്കാനുള്ള തുകയിൽ ഇളവ് നേടുകയുമായിരുന്നു ആദ്യം ചെയ്തത്. ഇളവ് ലഭിച്ച ബാക്കി തുക സുമനസ്സുകളുടെ സഹായത്താൽ പിരിച്ച് നൽകിയതോടെ അജ്മാൻ നഗരസഭയിൽ നിലനിന്നിരുന്ന കേസ് റിയൽ എസ്റ്റേറ്റ് കമ്പനി അവസാനിപ്പിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)