യുഎഇയിൽ ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി: കാരണം ഇതാണ്
യുഎഇയിൽ നിയമങ്ങളും മാർഗനിർദേശങ്ങളും പാലിക്കാത്ത ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് യു.എ.ഇ സെൻട്രൽ ബാങ്ക് റദ്ദാക്കി. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫസ്റ്റ് ഇൻഷുറൻസ് ബ്രോക്കേഴ്സ് കമ്പനിക്കെതിരെയാണ് നടപി.കമ്പനിയുടെ പേര് രജിസ്റ്ററിൽ നിന്ന് നീക്കിയിട്ടുണ്ട് എന്നാണ് ബന്ധപ്പെട്ട ആളുകൾ വ്യക്തമാക്കിയത്.കോജൻറ് ഇൻഷുറൻസ് ബ്രോക്കർ എന്ന കമ്പനിക്കെതിരെയും കഴിഞ്ഞ മാസം നടപടിയെടുത്തിരുന്നു. സമാന രീതിയിൽ നിയമലംഘനം നടത്തിയതിനായിരുന്നു നടപടി.ൻഷുറൻസ് മേഖലയുടെ സുരക്ഷ,സുതാര്യത,സത്യസന്ധത എന്നിവക്കായി സർക്കാർ കൊണ്ടുവരുന്ന നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കാൻ എല്ലാ ഇൻഷുറൻസ് കമ്പനികളും ബാധ്യസ്ഥരാണെന്ന് കേന്ദ്ര ബാങ്ക് അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)