മരുഭൂമിയിൽ സൈക്കിൾ അപകടത്തിൽ പരിക്കേറ്റ പ്രവാസിയെ ഹെലികോപ്റ്ററിലെത്തി രക്ഷിച്ചു
ഷാർജ മരുഭൂമിയിൽ സൈക്കിൾ അപകടത്തിൽ പരിക്കേറ്റ പ്രവാസിയെ ഹെലികോപ്റ്ററിലെത്തി രക്ഷിച്ചു. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ഏഷ്യൻ വംശജനെ നാഷണൽ സെർച് ആൻഡ് റെസ്ക്യു സെന്‍ററിന്‍റെ ഹെലികോപ്റ്റർ എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തിൽ നട്ടെല്ലിനടക്കം പരിക്കേറ്റതായി
കണ്ടെത്തിയതിനാലാണ് നസ്വ മേഖലയിലെ ഷാർജ പൊലീസ് അധികൃതരുമായി സഹകരിച്ച് ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കുകളുണ്ട്. ഇതേ പ്രദേശത്ത് കഴിഞ്ഞ വർഷം അപകടത്തിൽപെട്ട ഫ്രഞ്ചുകാരനെയും അധികൃതർ ഹെലികോപ്റ്റർ വഴി രക്ഷപ്പെടുത്തിയിരുന്നു. മരുഭൂമിയിൽ പോകുന്നവർ പാലിക്കേണ്ട കാര്യങ്ങൾ നേരത്തെ നാഷണൽ സെർച് ആൻഡ് റെസ്ക്യു സെന്‍റർ പുറത്തിറക്കിയിരുന്നു. കൂടുതൽ സമയം തങ്ങാനാണെങ്കിൽ ആവശ്യത്തിന് ഭക്ഷണവും വെള്ളവും പോർട്ടബിൾ സ്റ്റൗവും കൂടെ കരുതണമെന്നും നിർദേശിച്ചിരുന്നു. പരിക്കേറ്റയാൾ അൽ സായിദ് ആശുപത്രിയിൽ ചികിത്സയിലാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)