Posted By user Posted On

യുഎഇ മാൾ ഓഫ് എമിറേറ്റ്‌സിന് സമീപത്തെ കുളത്തിലെ വെള്ളം മലിനമാകുന്നു: ആശങ്ക പ്രകടിപ്പിച്ച് താമസക്കാർ, മുന്നറിയിപ്പുമായി വിദ​ഗ്ധ‍ർ

അൽ ബർഷയിലെ പ്രശസ്തമായ മാൾ ഓഫ് എമിറേറ്റ്‌സ് ജോഗിംഗ് പോണ്ടിലെ ജലത്തിന്റെ ഗുണനിലവാരം കുറയുന്നതിനെക്കുറിച്ച് സന്ദർശകർ ആശങ്ക പ്രകടിപ്പിച്ചു. സമീപകാല ഫോട്ടോഗ്രാഫുകളിൽ ചളിവെള്ളത്തിന്റേതു പോലുള്ള നിറം വ്യക്തമാണ്. മാൾ ഓഫ് എമിറേറ്റ്‌സ് മെട്രോ സ്‌റ്റേഷനു സമീപവും എമിറേറ്റ്‌സിലെ കെംപിൻസ്‌കി ഹോട്ടൽ മാളിന് നേരെ എതിർവശത്തുമായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം സന്ദർശകരെ ആകർഷിക്കുന്ന ഒരു കേന്ദ്രമാണ്.ഏകദേശം രണ്ട് വർഷമായി പാർക്ക് പതിവായി സന്ദർശിക്കുന്ന ഫിലിപ്പിനോ പ്രവാസിയായ അലൈൻ പോലുള്ള സമീപവാസികൾ പോലും മോശമായ അവസ്ഥയിൽ ആശ്ചര്യം പ്രകടിപ്പിച്ചു. “ചെളി നിറഞ്ഞ തവിട്ടുനിറത്തിലുള്ള വെള്ളം ഏറെനാളായി ഉണ്ട് . ഇപ്പോൾ വായുവി ഒരു അസുഖകരമായ ഗന്ധം നിലനിൽക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.പാർക്കിന്റെ അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രതികരണം ലഭ്യമല്ല.നിറം മാറിയ വെള്ളത്തിന് പായലിന്റെ തുടക്കമാകാമെന്നും കാലാവസ്ഥാ സാഹചര്യങ്ങളുമായും ജലത്തിന്റെ ഗുണനിലവാരത്തിലെ മാറ്റങ്ങളുമായും ബന്ധപ്പെട്ടിരിക്കാമെന്നും ഫ്യൂച്ചർ വാട്ടർ ആൻഡ് പവർ കൺസൾട്ടിംഗ് മാനേജിംഗ് ഡയറക്ടർ ഇംതേയാസ് അഹ്മദ് അഭിപ്രായപ്പെട്ടു. “ഈ ജലം വിഷാംശമുള്ളതാണ്, മുനിസിപ്പാലിറ്റി ഇത് നേരെയാക്കൻ നടപടിയെടുക്കുന്നത് വരെ ആളുകൾ സമ്പർക്കം ഒഴിവാക്കുന്നതാണ് ഉചിതം.” അദ്ദേഹം വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *