Posted By user Posted On

യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മലയാളി മരിച്ചു. ഷാർജയിലുണ്ടായ വാഹനാപകടത്തിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ഇടമറ്റം തയ്യിൽ ടി.കെ. ഗോപിയുടെ (മീനച്ചിൽ സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗം) മകൻ ശ്രീകാന്ത് ഗോപി (34) ആണു മരിച്ചത്. ഷാർജയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ശ്രീകാന്ത് 11നു കാറിൽ ജോലി സ്ഥലത്തേക്കു പോകുമ്പോൾ അപകടമുണ്ടായെന്നാണു നാട്ടിൽ ലഭിച്ച വിവരം. സംസ്കാരം പിന്നീട്. മാതാവ്: മൂലമറ്റം വടക്കേടത്ത് ശാരദ. ഭാര്യ: മാലാ ഷാ (നേപ്പാൾ). സഹോദരി: ശ്രീകല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *