25 കിലോഗ്രാം സ്വർണ സമ്മാനങ്ങൾ; ദുബായ് ജ്വല്ലറി ഗ്രൂപ്പ് ഡിഎസ്എഫ് ക്യാമ്പയിൻ സമാപിച്ചു, അറിയാം വിശദമായി
ദുബായ് ജ്വല്ലറി ഗ്രൂപ്പ് (DJG)അതിന്റെ ഗംഭീരമായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) ക്യാമ്പയിനിന്റെ വിജയകരമായ സമാപനം പ്രഖ്യാപിച്ചു. ഉത്സവസീസണിൽ ഉപഭോക്താക്കൾക്ക് സമ്പന്നമായ ഷോപ്പിംഗ് അനുഭവം നൽകുന്നതിനായി സമർപ്പിക്കപ്പെട്ട DJG,38 ദിവസത്തെ ക്യാമ്പെയ്‌നിനിടെ 300 വിജയികൾക്ക് ആകെ 25 കിലോഗ്രാം സ്വർണം സമ്മാനിക്കുകയുണ്ടായി.ക്യാമ്പയിനിനിടെ, 2023 ഡിസംബർ 8 മുതൽ 2024 ജനുവരി 14 വരെ, പങ്കാളികളായ 275 ഔട്ട്‌ലെറ്റുകളിൽ ഏതെങ്കിലുമൊന്നിൽ നിന്ന് സ്വർണം, വജ്രം, അല്ലെങ്കിൽ പേൾ ആഭരണങ്ങൾ എന്നിവയ്‌ക്കായി കുറഞ്ഞത് 500 ദിർഹം ചിലവഴിച്ച് ഈ ശ്രദ്ധേയമായ വിജയപരമ്പരയിൽ പങ്കെടുക്കാനുള്ള സുവർണാവസരം ഉപഭോക്താക്കൾക്ക് ലഭിച്ചു. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ ഈ ക്യാമ്പയിനിൽ കാൽ കിലോ മുതൽ 10 ഗ്രാം സ്വർണം വരെയുള്ള സമ്മാന നറുക്കെടുപ്പുകളുടെ ഒരു പരമ്പര അവതരിപ്പിച്ചിരുന്നു. ഈ വർഷം, ആകർഷകമായ ഡിജിറ്റൽ നറുക്കെടുപ്പ് പദ്ധതിയും അവതരിപ്പിക്കുകയുണ്ടായി, ഇത് പങ്കെടുക്കുന്നവർക്ക് വിജയിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. വരാനിരിക്കുന്ന കാമ്പെയ്‌നുകൾ, നറുക്കെടുപ്പ് തീയതികൾ, വേദികൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്http://dubaicityofgold.com/എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)