യുഎഇയിൽ മരണാനന്തര നടപടികൾ ലളിതമാക്കാൻ സനദ്കോം വരുന്നു: അറിയാം വിശദമായി
അബൂദബി ആരോഗ്യ വകുപ്പ് മരണാനന്തര നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന് പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. സനദ്കോം എന്ന പേരിലാണ് പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുന്നത്.ഏഴ് സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഏകോപിപ്പിച്ചാണ് പദ്ധതി.അബൂദബി ആരോഗ്യ വകുപ്പ്, ജുഡീഷ്യൽ വകുപ്പ്, പെൻഷൻ ഫണ്ട്, ഹെൽത്ത് സർവിസസ് കമ്പനി, പബ്ലിക് ഹെൽത്ത് സെൻറർ, ഡിസ്ട്രിബ്യൂഷൻ കമ്പനി, അൽഐൻ ഡിസ്ട്രിബ്യൂഷൻ കമ്പനി എന്നിവയുടെ സേവനങ്ങളാണ് പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഏകോപിപ്പിച്ചിരിക്കുന്നത്.
മരണപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരുടെ അർഹതയുള്ള ഗുണഭോക്താക്കൾക്ക് വിരമിക്കൽ പെൻഷൻ ലഭിക്കുന്നതിനാവശ്യമായ മരണ സർട്ടിഫിക്കറ്റ് അനുവദിക്കുക, മയ്യിത്ത് ഖബറടക്കുന്നതിനുള്ള സൗകര്യം ഒരുക്കുക തുടങ്ങിയവ ഉൾപ്പെടെ വിവിധ സേവനങ്ങൾ ‘സനദ്കോ’മിലൂടെ എളുപ്പമായി ചെയ്യാൻ സാധിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)