Posted By user Posted On

140 ഭാഷകളിൽ പാടി ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ച് യുഎഇയിലെ ഇന്ത്യൻ പ്രവാസി വിദ്യാർഥി

140 ഭാഷകളിൽ പാടി ഏറ്റവും കൂടുതൽ ഭാഷകളിൽ പാടിയതിന്റെ പേരിൽ പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ച് ദുബായിലെ ഇന്ത്യൻ പ്രവാസി വിദ്യാർഥി. തുടർച്ചയായി ഒമ്പത് മണിക്കൂറാണ് പെർഫോം ചെയ്തത്.പാട്ടുകളെല്ലാം ഓർത്താണ് പാടിയത്. ഡിസംബറിൽ ദുബായിൽ സമാപിച്ച COP28 UN കാലാവസ്ഥാ സമ്മേളനത്തിന്റെ മുന്നോടിയായാണ് 2023 നവംബർ 24-ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ സുചേത സതീഷ് തന്റെ ‘കച്ചേരി ഫോർ ക്ലൈമറ്റ്’ അവതരിപ്പിച്ചത്.

ജനുവരി 3 ന് ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് അവരുടെ വെബ്‌സൈറ്റിൽ അവളുടെ ശ്രമത്തിന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ അവർക്ക് റെക്കോർഡ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു. 150 ഭാഷകളിൽ പാടാൻ കഴിയുമായിരുന്നെങ്കിലും, COP28-ലേക്ക് ക്ഷണിക്കപ്പെട്ട 140 രാഷ്ട്രത്തലവന്മാർക്കുള്ള ആദരസൂചകമായാണ് 140- ഭാഷകളിൽ പാടിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *