യുഎഇയിൽ കാണാതായ മലയാളിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി: കവർച്ചക്കിടെ നടന്ന കൊലപാതകമെന്ന് സൂചന
ദുബൈയിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. ഷാർജയിൽ കുഴിച്ചിട്ട നിലയിലാണ് തിരുവനന്തപുരം കള്ളയം സ്വദേശി അനിൽ കുമാർ വിൻസൻറിന്റെ മൃതദേഹം കിട്ടിയത്. ദുബൈ റാസൽ ഖോറിലുള്ള സ്വകാര്യ കമ്പനിയിൽ പബ്ലിക് റിലേഷൻസ് ഓഫിസറായി ജോലിചെയ്തുവരുകയായിരുന്നു 59 കാരനായ അനിൽ. ഈ മാസം രണ്ടാം തീയതി മുതൽ ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയത്. പിന്നാലെ റാസൽ ഖോർ പൊലീസ് അന്വേഷണം തുടങ്ങി. ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കവർച്ചക്കിടെ നടന്ന കൊലപാതകമാണെന്നും സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായതായും സൂചനയുണ്ട്. ഭാര്യ: ബ്രിജില അനിൽകുമാർ. പിതാവ്: വിൻസൻറ്. മാതാവ്: റീത്ത. മകൻ: ബിബിൻ അനിൽ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)