വിസ ക്വാട്ടയിൽ 20 ശതമാനം എന്ന നിബന്ധനയിൽ ഇളവ് വന്നതായി സൂചന: അറിയാം വിശദമായി
യു.എ.ഇയിൽ വിസ ക്വോട്ടയിൽ 20 ശതമാനം മറ്റ് രാജ്യക്കാർക്ക് മാറ്റിവെക്കണമെന്ന നിബന്ധനയിൽ ഇളവ് വന്നതായി സൂചന. വിസ ക്വോട്ടയുടെ ആദ്യ 20 ശതമാനം വ്യത്യസ്ത രാജ്യങ്ങളിൽനിന്നുള്ള ജീവനക്കാരായിരിക്കണമെന്നായിരുന്നു നിർദേശം. ഇന്ത്യയിൽനിന്നുള്ള തൊഴിലന്വേഷകർക്ക് ഈ നിബന്ധന തിരിച്ചടിയാകുമെന്ന ആശങ്കയും വ്യാപകമായിരുന്നു. ഇന്ത്യക്കാർക്ക് യു.എ.ഇയിൽ വിസ നിയന്ത്രണമെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണങ്ങൾക്കും ഇത് വഴിവെച്ചു. നിലവിൽ കഴിഞ്ഞ ദിവസം അപേക്ഷ സമർപ്പിച്ച പലർക്കും നേരത്തേ ലഭിച്ചിരുന്ന മുന്നറിയിപ്പ് സന്ദേശം ഇല്ലാതെ തന്നെ വിസ അനുവദിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് ടൈപ്പിങ് സെൻററുകളും ട്രാവൽ ഏജൻസികളും വ്യക്തമാക്കുന്നത്. അതേസമയം, ചില സ്ഥാപനങ്ങൾക്ക് ഇനിയും വിസ ലഭിക്കുന്നതിൽ തടസ്സം നേരിടുന്നതായും റിപ്പോർട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)