യുഎഇ; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യക്കാരുടെ വിസ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി
യുഎഇയിൽ തൊഴിലാളി അനുപാതം പാലിക്കാത്ത കമ്പനികളിൽ ഏതാനും ദിവസങ്ങളായി നടപ്പിലാക്കാതിരുന്ന വിസ അപേക്ഷകൾ വീണ്ടും സ്വീകരിച്ചു തുടങ്ങി. ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളുടെയും വിസ അപേക്ഷകളാണ് ഇന്നലെ മുതൽ സ്വീകരിച്ചു തുടങ്ങിയത്. ഈ മാസം 19 ന് പ്രാബല്യത്തിൽ വന്ന നിയമമനുസരിച്ച് ഒരു കമ്പനിയിൽ ഒരു രാജ്യത്ത് നിന്നുള്ള ജീവനക്കാർ 80 ശതമാനത്തിൽ കൂടാൻ പാടില്ലെന്നും, 20 ശതമാനം മാറ്റ് രാജ്യക്കാരെ നിയമിക്കണമെന്നുമായിരുന്നു വ്യവസ്ഥ. കൂടാതെ, പുതുതായി നിയമിക്കുന്ന അഞ്ചു പേരിൽ ഒരാൾ വിദേശ രാജ്യത്തു നിന്നുമായിരിക്കണം. തൊഴിലാളി അനുപാതത്തിൽ ഇളവ് നൽകിയോ എന്നതിൽ വിശദീകരണം നല്കിയിട്ടില്ലെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളുടെയും വിസ അപേക്ഷകളാണ് ഇന്നലെ മുതൽ സ്വീകരിച്ചു തുടങ്ങിയാതായി കമ്പനികൾ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)