Posted By user Posted On

കോടികളുടെ നികുതി തട്ടിപ്പ്; വിദേശിയായ പ്രതി യുഎഇയിൽ പിടിയിൽ

കോടികളുടെ നികുതി തട്ടിപ്പ് കേസിലെ പ്രധാന പ്രതിയെ ദുബായ് പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇറ്റലിക്കാരനായ പ്രതി ജപ്പാനിൽ നിന്ന് യുഎഇയിലെത്തിയപ്പോൾ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. സ്പെയിൻ, റൊമാനിയ, എസ്തോണിയ എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികൾ വഴി നടത്തിയ വിപുലമായ നികുതി തട്ടിപ്പ് പദ്ധതി ഉൾപ്പെടുന്ന ഒരു സംഘടിത ക്രൈം സിൻഡിക്കേറ്റിലെ പ്രധാന അംഗമാണ് ഇയാൾ. ഇറ്റലിയിൽ നിന്നായിരുന്നു ഇയാൾ പ്രവർത്തിച്ചിരുന്നത്.
40 ദശലക്ഷം യൂറോ (160 ദശലക്ഷം ദിർഹം) നികുതി തട്ടിപ്പിലെ പ്രതിയെയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പു കമ്പനികൾ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ നിയമലംഘിച്ചുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും വ്യവസ്ഥാപിതമായി 40 ദശലക്ഷം യൂറോ (160 ദശലക്ഷം ദിർഹം) വിൽപനയുടെ തെറ്റായ മൂല്യവർധിത നികുതി (വാറ്റ്) പ്രഖ്യാപനങ്ങൾ സമർപ്പിക്കുകയും ചെയ്‌തു. കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി വിവിധ പ്രവേശന തുറമുഖങ്ങളിലെ ദുബായ് പൊലീസിന്റെ പ്രവർത്തന മികവിനെ അഭിനന്ദിച്ചു. സങ്കീർണമായ അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ആഗോള നിയമ നിർവ്വഹണ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ദുബായ് പൊലീസിന്റെ പ്രതിബദ്ധതയും അദ്ദേഹം എടുത്തുകാട്ടി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *