Posted By user Posted On

എമിറേറ്റ്‌സ് ഡ്രോ നറുക്കെടുപ്പിലൂടെ വന്‍തുക സമ്മാനം നേടി പ്രവാസി മലയാളി

എമിറേറ്റ്‌സ് ഡ്രോ നറുക്കെടുപ്പിലൂടെ വന്‍തുക സമ്മാനം നേടി പ്രവാസി മലയാളി. എമിറേറ്റ്‌സ് ഡ്രോയുടെ പുതിയ ഫൈനല്‍ ഡ്രോയില്‍ വിജയികളായവരില്‍ ഇന്ത്യ, ഖത്തര്‍, പാകിസ്ഥാന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടുന്നു. എമിറേറ്റ്‌സ് ഡ്രോ ഫാസ്റ്റ്5 നറുക്കെടുപ്പില്‍ മൂന്ന് ഗ്യാരണ്ടീഡ് റാഫ്ള്‍ വിജയികളും മെഗാ7 നറുക്കെടുപ്പില്‍ ഒരാള്‍ രണ്ടാം സ്ഥാനവും നേടി. ഒരു നമ്പര്‍ അകലെയാണ് 100 മില്യണ്‍ ദിര്‍ഹം എന്ന ഗ്രാന്‍ഡ് പ്രൈസ് നഷ്ടമായത്. ഫാസ്റ്റ്4 വിജയിയായ സുജിത് ഒഴിഞ്ഞാല വീട്ടില്‍ ഫലപ്രഖ്യാപനം നടന്ന സമയത്ത് ഉറക്കത്തിലായിരുന്നു. മയക്കം വിട്ട് ഉണര്‍ന്നപ്പോള്‍ കണ്ടത് ഫോണില്‍ എമിറേറ്റ്‌സ് ഡ്രോ ടീമിന്റെ സന്ദേശങ്ങളും മിസ്ഡ് കോളുകളും. ഉടനെ സുജിത് വെബ്‌സൈറ്റ് പരിശോധിച്ചു. അപ്പോഴാണ് വിജയിയായ വിവരം അറിഞ്ഞത്. മലയാളിയായ സുജിത് ഇപ്പോള്‍ ദോഹയില്‍ ജോലി നോക്കുകയാണ്.

മെഗാ7 വഴി രണ്ടാം സമ്മാനം നേടിയത് 37 വയസ്സുകാരനായ ദമന്‍ജീത് സിങ് ആണ്. തന്റെ വിജയത്തിന് കാരണം എട്ട് വയസ്സുകാരി മകളാണെന്ന് അദ്ദേഹം പറയുന്നു. മകള്‍ ജനിച്ചതിന് ശേഷം നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ തുടങ്ങി. പ്രൊമോഷന്‍, ബോണസ്… അദ്ദേഹം പറയുന്നു. മകള്‍ തന്നെയാണ് എമിറേറ്റ്‌സ് ഡ്രോയുടെ നമ്പറുകളും തെരഞ്ഞെടുത്തത്. ആദ്യ ശ്രമത്തില്‍ തന്നെ അദ്ദേഹം സമ്മാനം നേടി എന്നതും കൗതുകമായി. 250,000 ദിര്‍ഹമാണ് സമ്മാനത്തുക. തനിക്ക് ലഭിച്ച സമ്മാനത്തുക കൊണ്ട് സ്വന്തമായി ബിസിനസ് തുടങ്ങാനാണ് ആഗ്രഹമെന്ന് സിങ് പറയുന്നു.

പാകിസ്ഥാനിലെ ഇസ്ലാമബാദില്‍ നിന്നുള്ള 40 വയസ്സുകാരനായ മുഹമ്മദ് ഇഷാഖ് ആണ് ഫാസ്റ്റ്5 കളിച്ച് സമ്മാനം നേടിയ ഒരാള്‍. ദൈവത്തിന്റെ വരദാനമാണ് വിജയമെന്ന് അദ്ദേഹം കരുതുന്നു. ഡെന്റിസ്റ്റായി ജോലി ചെയ്യുകയാണ് മുഹമ്മദ്. സമ്മാനത്തുകയുടെ 50% ഭാര്യയ്ക്കും മകള്‍ക്കും മാറ്റിവെക്കും. ബാക്കി 50% തന്റെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് നല്‍കുമെന്നും മുഹമ്മദ് പറയുന്നു. അടുത്ത നറുക്കെടുപ്പ് ജനുവരി 26 മുതല്‍ ജനുവരി 28 വരെയാണ്. യു.എ.ഇ സമയം രാത്രി 9 മണിക്കാണ് നറുക്കെടുപ്പ്. ഈസി6, ഫാസ്റ്റ്5, മെഗാ7 ഗെയിമുകളില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – +971 4 356 2424, email [email protected], or visit www.emiratesdraw.com . ലൈവ് സ്ട്രീം സാമൂഹിക മാധ്യമങ്ങളിലും എമിറേറ്റ്‌സ് ഡ്രോ ഔദ്യോഗിക വെബ്‌സൈറ്റിലും കാണാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *