നൈട്രജൻ ഉപയോഗിച്ച് വധശിക്ഷ, ലോകത്ത് ഇതാദ്യം, 5 മിനിറ്റ് ശ്വാസം മുട്ടിച്ച് മരണമുറപ്പിക്കൽ: എന്താണ് നൈട്രജൻ ഹൈപോക്‌സിയ
അമേരിക്കയിൽ ആദ്യമായി നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി. അലബാമയിൽ കെന്നത്ത് സ്മിത്തിനെയാണ്(58) നൈട്രജൻ വാതകം ഉപയോഗിച്ച് വധിച്ചത്. യുഎസ് സുപ്രീം കോടതി ഉൾപ്പെടെ നിരവധി കോടതികളിലേക്ക് അവസാന നിമിഷം നൽകിയ അപ്പീലുകൾ തള്ളിയതിനെ തുടർന്ന് അലബാമ ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻ ശിക്ഷ നടപ്പാക്കിയത്.ഏകദേശം 15 മിനിറ്റോളം നൈട്രജൻ വാതകം കെന്നത്തിന് നേരെ പ്രയോഗിച്ചു. മുഖംമൂടിയിലൂടെയാണ് വാതകം പ്രയോഗിച്ചത്. പത്ത് മിനിറ്റോളം കെന്നത്ത് സ്മിത്ത് ബോധാവസ്ഥയിലായിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷികളായ മാധ്യമപ്രവർത്തകർ പറഞ്ഞു. പ്രത്യേകം സജ്ജമാക്കിയ മുറിയിലാണ് വധശിക്ഷ നടപ്പിലാക്കിയത്. കുറ്റവാളിയുടെ മുഖത്ത് ഘടിപ്പിക്കുന്ന പ്രത്യേകതരം മാസ്‌കിലൂടെ വാതകം കടത്തിവിടും. ഇത് ശ്വസിക്കുന്നതോടെ ശരീരത്തിലെ ഓക്‌സിജൻ നഷ്ടപ്പെട്ട് അബോധാവസ്ഥയിലേക്ക് എത്തപ്പെടും. പിന്നീടാണ് മരണം സംഭവിക്കുക. വ്യാഴാഴ്ചയാണ് സ്മിത്തിന്റെ വധശിക്ഷ നടപ്പാക്കിയത്. ശിക്ഷ നടപ്പാക്കുന്ന സമയം പരമാവധി സമയം ശ്വാസം പിടിച്ചുവയ്ക്കാൻ സ്മിത്ത് ശ്രമിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു.എന്നാൽ, വൈകാതെ ശ്വാസം കിട്ടാതെ വരുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതകൾ കാണിച്ചുതുടങ്ങി. ഇത് നാലു മിനിറ്റോളം നീണ്ടു. അഞ്ചുമിനിറ്റ് നേരത്തെ അസ്വസ്ഥതകൾക്കൊടുവിൽ സ്മിത്തിന് ബോധം നഷ്ടപ്പെട്ടു. വൈകാതെ ഇയാൾ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും അധികൃതർ സാക്ഷ്യപ്പെടുത്തുന്നു.1988ൽ കെന്നത്ത് സ്മിത്തും കൂട്ടാളികളും ചേർന്ന് ഒരു പ്രസംഗകന്റെ ഭാര്യയെ കൊല്ലപ്പെടുത്തിയിരുന്നു. 10 തവണ കുത്തിയാണ് പ്രതികൾ കൃത്യം നിർവഹിച്ചത്. മോഷണമായിരുന്നു ലക്ഷ്യമെന്നും കോടതി കണ്ടെത്തിയതിനെ തുടർന്നാണ് കെന്നത്തിന് കോടതി വധശിക്ഷ വിധിച്ചത്തടവുകാരെ വധിക്കാൻ നൈട്രജൻ വാതകം ഉപയോഗിക്കാൻ അനുമതി നൽകിയ മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് അലബാമ. ഓക്‌ലഹോമ, മിസിസിപ്പി എന്നിവയാണ് അമേരിക്കയിൽ പ്രതികളെ വധിക്കാൻ നൈട്രജൻ വാതകം ഉപയോഗിക്കാൻ അനുമതി നൽകിയിരുന്ന മറ്റ് രണ്ട് സംസ്ഥാനങ്ങൾ.ഐക്യരാഷ്ട്ര സഭയും യൂറോപ്യൻ യൂണിയനുമടക്കം കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ള വധശിക്ഷാ രീതിയാണ് നൈട്രജൻ ഹൈപോക്‌സിയ. എന്നാൽ, അലബാമയിൽ ഈ രീതി ഉപയോഗിച്ച് 43 വധശിക്ഷകൾ കൂടി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ളതായി സ്റ്റേറ്റ് അറ്റോണി ജനറൽ സ്റ്റീവ് മാർഷൽ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)