ഫൈറ്റർ റിലീസ് താത്കാലികമായി നിർത്തിവെച്ച് യുഎഇ: ആരാധകർ നിരാശയിൽ
ഫൈറ്റർ റിലീസ് താത്കാലികമായി നിർത്തിവെച്ച് യുഎഇ. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ആക്ഷൻ-ത്രില്ലർ ചിത്രം ജനുവരി 27 ശനിയാഴ്ച യുഎഇയിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.. എന്നിരുന്നാലും, താമസക്കാർക്ക് ഇപ്പോൾ സിനിമയുടെ പ്രദർശന സമയം കാണാനോ ടിക്കറ്റ് ബുക്ക് ചെയ്യാനോ കഴിയുന്നില്ല.ഹൃത്വിക് റോഷനും ദീപിക പദുക്കോണും അഭിനയിച്ച ചിത്രം യുഎഇ ഒഴികെ ഗൾഫിലുടനീളം നിരോധിക്കുമെന്ന് നേരത്തെ വിവരം പുറത്ത് വന്നിരുന്നു.എന്നിരുന്നാലും, യുഎഇയിലെ അധികാരികൾ ചിത്രം താൽക്കാലികമായി നിർത്തിവച്ചതായി VOX, റീൽ സിനിമാസ് എന്നിവയുടെ കസ്റ്റമർ കെയർ ഏജൻ്റുമാർ സ്ഥിരീകരിച്ചു.യുഎഇയിലെ ചിത്രത്തിൻ്റെ വിതരണക്കാരായ ഹോം സ്‌ക്രീൻ എൻ്റർടൈൻമെൻ്റും ബോളിവുഡ് ചിത്രത്തിൻ്റെ റിലീസ് താൽക്കാലികമായി നിർത്തിവച്ച കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. രാജ്യത്തെ സിനിമകളുടെ ഔദ്യോഗിക നിയന്ത്രണ അതോറിറ്റിയാണ് യുഎഇ നാഷണൽ മീഡിയ കൗൺസിൽ, സിനിമയുടെ സസ്പെൻഷനെ കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.ഇന്ത്യൻ എയർഫോഴ്‌സിലെ അംഗങ്ങളെ ചുറ്റിപ്പറ്റിയുള്ള യുദ്ധത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് ‘ഫൈറ്റർ’. ഇന്ത്യയുടെ ദേശീയ സുരക്ഷാ സാഹചര്യങ്ങൾ നാവിഗേറ്റ് ചെയ്യുമ്പോൾ ഷംഷേർ പതാനിയ (ഹൃത്വിക് റോഷൻ), മിനൽ റാത്തോർ (ദീപിക പദുക്കോൺ) എന്നിവരുടെ ജീവിതം ആണ് സിനിമ പറയുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)