ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പല്‍ സര്‍വീസ്; വിശദാംശങ്ങള്‍ അറിയാം
ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പല്‍ സര്‍വീസ്. ദമ്മാം തുറമുഖത്തെയും ഗള്‍ഫ് രാജ്യങ്ങളെയും ബന്ധിപ്പിച്ച് പുതിയ കപ്പല്‍ സര്‍വീസ് ആരംഭിച്ചു. ജനുവരി 25 മുതല്‍ സര്‍വീസ് ആരംഭിച്ചു. ദമ്മാമിലെ അബ്ദുല്‍ അസീസ് തുറമുഖത്തെയും ഗള്‍ഫ് തുറമുഖങ്ങളെയും ബന്ധിപ്പിച്ച് അപ്പര്‍ ഗള്‍ഫ് എക്‌സ്പ്രസ് എന്ന പേരിലാണ് ഖത്തര്‍ നാവിഗേഷന്‍ കമ്പനി (മിലാഹ) പുതിയ ഷിപ്പിങ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ഒമാനിലെ സുഹാര്‍, യുഎഇയിലെ ജബല്‍ അലി, ഖത്തറിലെ ഹമദ്, കുവൈത്തിലെ അല്‍ശുയൂഖ്, ഇറാഖിലെ ഉമ്മുഖസ്ര് എന്നീ അഞ്ച് തുറമുഖങ്ങളെയും ദമ്മാം തുറമുഖത്തെയും ബന്ധിപ്പിച്ചാണ് ഖത്തര്‍ ഷിപ്പിങ് കമ്പനി പുതിയ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. 1,015 കണ്ടെയ്‌നര്‍ ശേഷിയുള്ള രണ്ട് ചരക്ക് കപ്പലുകള്‍ ഉപയോഗിച്ച് ഈ തുറമുഖങ്ങള്‍ക്കിടയില്‍ ഖത്തര്‍ കമ്പനി പ്രതിവാരം റെഗുലര്‍ സര്‍വീസുകള്‍ നടത്തും. ഖത്തര്‍ നാവിഗേഷന്‍ കമ്പനി പുതിയ ഷിപ്പിങ് സേവനം ആരംഭിച്ചതായി സൗദി പോര്‍ട്ട്‌സ് അതോറിറ്റി അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)