Posted By user Posted On

ലോ​ക​ത്തെ ഏ​റ്റ​വും സു​ര​ക്ഷി​ത ന​ഗ​രം: ഒന്നാം സ്ഥാനം നിലനിർ​ത്തി യുഎഇയിലെ ഈ എമിറേറ്റ്

ഈ ​വ​ർ​ഷം ലോ​ക​ത്തെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ അ​ബൂ​ദ​ബി ഒന്നാമത്. ഓ​ൺ​ലൈ​ൻ ഡാ​റ്റ ബേ​സ്​ ക​മ്പ​നി​യാ​യ ന​മ്പി​യോ ആ​ണ് പട്ടിക പുറത്തുവിട്ടത്. ലോ​ക​ത്തെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ 329 ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​കയിലാണ് അ​ബൂ​ദ​ബി ഒന്നാമതെത്തിയത്. 86.8 പോ​യി​ൻറ്​ നേ​ടി​യാ​ണ്​ അ​ബൂ​ദ​ബി പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്. 84.4 പോ​യി​ൻറു​മാ​യി താ​യ്​​പേ​യ്​ ന​ഗ​ര​മാ​ണ്​ ര​ണ്ടാം സ്ഥാ​ന​ത്ത്. പ​ട്ടി​ക​യി​ൽ 2017 മു​ത​ൽ തു​ട​ർ​ച്ച​യാ​യി ഒ​ന്നാം സ്ഥാ​നം അ​ബൂ​ദ​ബി​ക്കാ​ണ്​. പൊ​തു​ജ​ന​ങ്ങ​ളു​ടെ സാ​മൂ​ഹി​ക ക്ഷേ​മ​വും സു​ര​ക്ഷ​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ പൊ​ലീ​സ്​ ന​ൽ​കി​യ പി​ന്തു​ണ​ എ​ട്ടാം ത​വ​ണ​യും ലോ​ക​ത്തെ ഏ​റ്റ​വും സു​ര​ക്ഷി​ത ന​ഗ​ര​മാ​യി അ​ബൂ​ദ​ബി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ണ്ടെന്ന് അ​ബൂ​ദ​ബി പൊ​ലീ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ മ​ക്​​തൂം അ​ലി അ​ൽ ശ​രീ​ഫി ​ വ്യ​ക്​​ത​മാ​ക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *