അപൂർവ്വ നേട്ടവുമായി പ്രവാസി മലയാളി; ദുബൈ ചേംബർ ഓഫ് കൊമേഴ്സിൻറെ സൈബർ സെക്യൂരിറ്റി സമിതി ചെയർമാൻ ഇനി മലയാളി
ദുബൈ ചേംബർ ഓഫ് കൊമേഴ്സ് രൂപീകരിച്ച സൈബർ സെക്യൂരിറ്റി സമിതിയുടെ ആദ്യ ചെയർമാനായി മലയാളിയെ തെരഞ്ഞെടുത്തു. കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശി സുഹൈറിനാണ് അപൂർവ്വ നേട്ടം. വിവിധ സൈബർ സെക്യൂരിറ്റി സ്ഥാപനങ്ങളെയും വിദഗ്ധരെയും ഉൾപ്പെടുത്തിയായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്.സൈബർ സുരക്ഷ ശക്തമാക്കുക, സൈബർ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ദുബൈ സർക്കാരിൻറെ ശ്രദ്ധയിൽ കൊണ്ടുവരിക എന്നീ ലക്ഷ്യത്തോടെ തുടങ്ങിയ ദുബൈ ചേംബർ ഓഫ് കൊമേഴ്സ് രൂപീകരിച്ചതാണ് ഈ സമിതി. ദുബായിലും കോഴിക്കോടുമായി പ്രവർത്തിക്കുന്ന ‘വേറ്റിൽകോർപ്പ്’ എന്ന സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പിന്റെ സ്ഥാപകനും സി.ഇ.ഒ.യുമാണ് സുഹൈർ.2018ലാണ് വാറ്റിൽകോർപ് സ്ഥാപിച്ചത്. അഡ്നോക്, അബൂദബി നാഷണൽ ഹോട്ടൽസ്, എമിരേറ്റ്സ് മെഡിക്കൽ അസോസിയേഷൻ, ഓറഞ്ച് മൊബൈൽസ്, കുക്കിയെസ്, ടൊയോട്ട തുടങ്ങി പ്രമുഖ സ്ഥാപനങ്ങൾക്ക് വാറ്റിൽകോർപ് സേവനം ചെയ്തിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)