നോൽ കാർഡുകൾ നവീനരീതിയിൽ അവതരിപ്പിക്കുന്നു: ഡിജിറ്റൽ വാലറ്റാകുന്നു, അറിയാം വിശദമായി
എമിറേറ്റിലെ പൊതുഗതാഗത സംവിധാനത്തിൽ ഉപയോഗിക്കുന്ന നോൽ കാർഡുകൾ ഡിജിറ്റൽ വാലറ്റാകുന്നു. 35കോടി ദിർഹത്തിൻറെ കരാർ ആണ് പദ്ധതി നടപ്പാക്കാൻ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) നൽകിയിരിക്കുന്നത്. ദുബൈയിലെ എല്ലാ ഗതാഗതസംവിധാനങ്ങളിലും എളുപ്പത്തിലുള്ള യാത്രയാണ് പുതിയ ഡിജിറ്റൽ വാലറ്റ് സംവിധാനം വഴി ലക്ഷ്യമിടുന്നത്. യാത്രകൾ ആസൂത്രണം ചെയ്യാനും ബുക്ക് ചെയ്യാനും നേരത്തേ പേമെൻറ് നടത്താനും നിരവധി പുതിയ സംവിധാനങ്ങൾ ഡിജിറ്റൽ വാലറ്റിൽ ഉൾപ്പെടുത്തും. കുടുംബത്തിന് ഒരുമിച്ചും ഗ്രൂപ്പുകളായുമുള്ള യാത്രകൾക്കും ഉപയോഗിക്കുന്ന സംവിധാനവും ഇതിലുണ്ടാകും. നിർമിതബുദ്ധിയടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ഫേഷ്യൽ റെക്കഗ്നിഷൻ രീതികളും വാലറ്റിൽ ഉൾപ്പെടുത്തും. അക്കൗണ്ട് ബാലൻസ്, മുൻ യാത്രകളുടെ വിവരങ്ങൾ, ടിക്കറ്റ് നിരക്കുകൾ തുടങ്ങിയവ നേരിട്ട് ഉപഭോക്താവിന് എളുപ്പത്തിൽ അറിയാനും സാധിക്കും. കഴിഞ്ഞ ഡിസംബറിൽ ആർ.ടി.എ പ്രഖ്യാപിച്ച ഡിജിറ്റൽ സ്ട്രാറ്റജി റോഡ് മാപ്പ് 2023-2030 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടപടി.2009ൽ നടപ്പാക്കിയ ശേഷം ആർ.ടി.എ ഇതിനകം മൂന്നുകോടി നോൽ കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. 2023ൽ ശരാശരി ദൈനംദിന കാർഡ് ഉപയോഗം 25ലക്ഷത്തിലെത്തിയിരുന്നു. കഴിഞ്ഞ വർഷത്തെ ശരാശരി മൂല്യം 200 കോടിയിലെത്തുകയുമായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)