യുഎഇയിലെ സ്കൂൾ ബസുകളിൽ പരിശോധന: വ്യാപക നിയമലംഘനങ്ങൾ കണ്ടെത്തി
സ്കൂൾ ബസുകളിൽ ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) നടത്തിയ പരിശോധനയിൽ വ്യാപക നിയമലംഘനങ്ങൾ കണ്ടെത്തി. പെർമിറ്റില്ലാതെ വാഹനമോടിക്കുക, അംഗീകാരമില്ലാത്ത ഡ്രൈവർമാരെ നിയമിക്കുക, സ്കൂൾ ബസിലെ സീറ്റുകളുമായി ബന്ധപ്പെട്ട് ആർ.ടി.എ അംഗീകരിച്ച സാങ്കേതിക നിബന്ധനകൾ പാലിക്കാതിരിക്കുക, ബസിൻറെ അകത്തും പുറത്തും പാലിക്കേണ്ട സാങ്കേതിക നിബന്ധനകളും രൂപവും വരുത്താതിരിക്കുക, അഗ്നിരക്ഷ ഉപകരണം, ജി.പി.എസ് ട്രാക്കിങ് സിസ്റ്റം, സി.സി കാമറ തുടങ്ങിയ നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ആറു മാസത്തിനിടെ നടത്തിയ പരിശോധനകളിലെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 6,323 പരിശോധനകളാണ് കഴിഞ്ഞ വർഷം ജൂലൈക്കും ഡിസംബറിനും ഇടയിൽ ആടിഎ നടത്തിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)