ഒരിടവേളക്ക് ശേഷം യുഎഇയിൽ നിന്ന് എയർ അറേബ്യയുടെ സർവീസിന് തുടക്കമായി
ബജറ്റ് എയർലൈനായ എയർ അറേബ്യയുടെ ഷാർജ-സുഹാർ സർവീസിന് ഇന്നലെ തുടക്കമായി. തിങ്കൾ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ മൂന്ന് സർവീസുകളാണുള്ളത്. ഒരിടവേളക്ക് ശേഷമാണ് എയർ അറേബ്യ സുഹാറിലേക്ക് സർവീസ് നടത്തുന്നത്. ഷാർജയിൽ നിന്ന് രാവിലെ 8.40ന് പുറപ്പെടുന്ന വിമാനം 9.15ന് സുഹാറിലെത്തും. ഇവിടെ നിന്നും രാവിലെ 10ന് പുറപ്പെട്ട് ഷാർജയിൽ 10.40ന് എത്തുന്ന രീതിയിലാണ് ഷെഡ്യൂളുകൾ. ഫെബ്രുവരി ആദ്യ ആഴ്ചയിൽ കാണിക്കുന്ന യാത്ര നിരക്ക് കൊച്ചി, തിരുവനന്തപുരം 43 റിയാലും കോഴിക്കോട്ടേക്ക് 66 റിയാലുമാണുള്ളത്. രണ്ട് തരം ടിക്കറ്റുകളാണ് വെബ് സൈറ്റിൽ കാണിക്കുന്നത്. ക്യാബിൻ ബാഗേജ് പത്ത് കിലോ മാത്രമുള്ളതും ചെക്കിൻ ബാഗേജ് മുപ്പത് കിലോ കൊണ്ടുപോകാൻ കഴിയുന്നതും.ഭൂരിഭാഗം വിമാന കമ്പനികളും ഹാൻഡ് ബാഗേജ് ഏഴ് കിലോയിൽ പരിമിതപ്പെടുത്തുമ്പോൾ എയർ അറേബ്യ 10 കിലോ കൊണ്ടുപോകാൻ അനുവദിക്കുന്നുണ്ട്. ബാത്തിന, ബുറൈമി മേഖലയിലെ പ്രവാസികൾക്ക് ഏറെ ഗുണകരമാണ് ഈ സർവീസ്. ഷാർജയിൽ നിന്ന് കേരളത്തിലേക്കും വിവിധ ഇന്ത്യൻ എയർപോർട്ടുകളിലേക്കും യാത്ര ചെയ്യാനുള്ള സൗകര്യം എയർ അറേബ്യ നൽകുന്നത് കൊണ്ട് കൂടുതൽ ആളുകൾ ഈ സർവീസ് പ്രയോജനപ്പെടുത്തുമെന്നാണ് കരുതുന്നത്. കേരള സെക്ടിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് എയർ അറേബ്യക്ക് ഷാർജയിൽ നിന്ന് കണക്ഷൻ സർവീസുകളുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)