യുഎഇയിൽ ഇമിഗ്രേഷൻ ക്ലിയറൻസ് അതിവേഗം: സ്മാർട്ട് ഗേറ്റ് വഴി ഇമിഗ്രേഷൻ ക്ലിയറൻസ് നടത്തിയത് 2.1 കോടി യാത്രക്കാർ
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ക്ലിയറൻസിന് അതിവേഗം.സ്മാർട്ട് ഗേറ്റുകൾ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയതോടെയാണ് ഇമിഗ്രേഷൻ ക്ലിയറൻസ് എളുപ്പമായത്. 2023ൽ സ്മാർട്ട് ഗേറ്റ് വഴി ഇമിഗ്രേഷൻ ക്ലിയറൻസ് നടത്തിയത് 2.1 കോടി യാത്രക്കാരാണ്.യാത്രക്കാർക്ക് ഇമിഗ്രേഷൻ നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിനായി കഴിഞ്ഞ ഒക്ടോബറിൽ ദുബൈ വിമാനത്താവളത്തിൻറെ ടെർമിനൽ മൂന്നിൽ മുഖം തിരിച്ചറിയാനുള്ള സംവിധാനം ഉൾപ്പെടെ അഞ്ച് സ്മാർട്ട് ഗേറ്റുകൾ ജി.ഡി.ആർ.എഫ്.എ സ്ഥാപിച്ചിരുന്നു. ഇതുവഴി യാത്രക്കാർക്ക് രേഖകൾ സമർപ്പിക്കാതെ നിമിഷങ്ങൾക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാവും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)