യുഎഇയിൽ തടവുകാർക്കായി ഫുട്ബോൾ ടൂർണ്ണമെന്റ്
യുഎഇയിൽ തടവുകാർക്കായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 7 മുതൽ മേയ് 31 വരെയായി നടക്കുന്ന മത്സരത്തിൽ മേഖലയിലെ 14 ടീമുകൾ പങ്കെടുക്കും. ദുബായ് സ്പോർട്‌സ് കൗൺസിലും (ഡിഎസ്‌സി) ദുബായ് പൊലീസും സംയുക്തമായാണ് മേഖലയിൽ ആദ്യമായി ഫുട്ബോൾ ലീഗ് സംഘടിപ്പിക്കുന്നത്.
തടവുകാരുടെ ആരോഗ്യവും കായികക്ഷമതയും സന്തോഷവും ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് ദുബായ് സ്പോർട്‌സ് കൗൺസിൽ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ നാസർ അമൻ അൽ റഹ്മ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ദുബായ് പൊലീസിലെ ജയിൽകാര്യവിഭാഗം ഡയറക്ടർ ബ്രിഗേഡിയർ മർവാൻ ജുൽഫർ, ബ്രിഗേഡിയർ സലാഹ് ജുമാ നാസർ ബു ഒസൈബ, സാലം അൽ കർബി എന്നിവർ പങ്കെടുത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)