കേരളത്തിൽ നിന്ന് യുഎഇയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിൽ എ സി ഇടാത്തതിൽ പ്രതിഷേധം
കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിൽ യാത്രക്കാരുടെ പ്രതിഷേധം. വിമാനത്തിൽ എ സി പ്രവർത്തിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധമുണ്ടായത്. ഇന്ന് പുലർച്ചെ യാത്ര തിരിക്കേണ്ടിയിരുന്ന വിമാനത്തിൽ എ സി പ്രവർത്തിച്ചിരുന്നില്ല. പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ശ്വാസം കിട്ടുന്നില്ലെന്നും ഡോർ തുറന്നിടണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. എയർ ട്രാഫിക് കൺട്രോളിൽ നിന്ന് സിഗ്നൽ ലഭിക്കാൻ വൈകിയതോടെയാണ് വിമാനം പുറപ്പെടുന്നതും വൈകിയത്. ഈ സാഹചര്യത്തിൽ എ സി പ്രവർത്തിക്കാത്തത് പലർക്കും ശാരീരിക ബുദ്ധിമുട്ട് ഉണ്ടാക്കി. യാത്രക്കാർ സീറ്റിൽ നിന്ന് ഇറങ്ങി പ്രതിഷേധിച്ചു. തുടർന്ന് വിമാനത്തിന്റെ ഡോർ തുറന്നിടുകയും ചെയ്തു. 35 മിനിറ്റ് വൈകി പുലർച്ചെ 2.15 നാണ് വിമാനം യാത്ര തിരിച്ചത്. ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടു മുന്പാണ് എ സി പ്രവർത്തിച്ചതെന്നും യാത്രക്കാർ പരാതിപ്പെട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)