ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു
ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു. പത്തനംതിട്ട സ്വദേശിയായ തുളസീവിലാസം തെപ്പുപര കൃഷ്ണൻകുട്ടി ആചാരിയുടെ മകൻ രാജേഷ് (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം റൂമിൽ വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടു തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ദുബൈ ഇൻവെസ്റ്റ്മെൻറ് പാർക്കിലെ പി.ഐ ഗ്രൂപ്പിൽ സിവിൽ എൻജീനിയറായി ജോലി ചെയ്യുകയായിരുന്നു. മാതാവ്: ഭാരതി ലീലമ്മാൾ. ഭാര്യ: വിദ്യാലക്ഷ്മി. മകൾ: ലക്ഷ്മി. പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)