Posted By user Posted On

യുഎഇയിലെ ഈ എമിറേറ്റ്സിൽ ലൈറ്റ് വില്ലേജിന് തുടക്കമായി

സാംസ്കാരിക തലസ്ഥാനമായ ഷാർജയിലെ ലൈറ്റ് ഫെസ്റ്റിനു മുന്നോടിയായി ലൈറ്റ് വില്ലേജിനു തുടക്കമായി. ഷാർജ യൂണിവേഴ്‌സിറ്റി സിറ്റി ഹാളിന് എതിർവശത്താണ് ലൈറ്റ് വില്ലേജ് ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 7 മുതൽ 18 വരെ നടക്കുന്ന ദീപോത്സവത്തിന്റെ പ്രചരണാർഥമാണ് ലൈറ്റ് വില്ലേജ് സംഘടിപ്പിക്കുന്നത്. ഷാർജ പൊലീസ് ആസ്ഥാനം, യൂണിവേഴ്സിറ്റി സിറ്റി ഹാൾ, ഷാർജ മസ്ജിദ്, അൽനൂർ മസ്ജിദ്, അൽ ഹംരിയ മാർക്കറ്റ്, കൽബ വാട്ടർഫ്രണ്ട്, ഖാലിദ് ലഗൂൺ, അൽ മജാസ് വാട്ടർഫ്രണ്ട്, അൽദെയ്ദ് ഫോർട്ട്, അൽ റഫീസ അണക്കെട്ട്, ബീഹ് ആസ്ഥാനം, ന്യൂ ജനറൽ സൂഖ് എന്നിവിടങ്ങളിലാണ് ഈ വർഷത്തെ ലൈറ്റ് ഫെസ്റ്റിവൽ അരങ്ങേറുക.കലാസാംസ്കാരിക, വിനോദ പരിപാടികളും ഭക്ഷ്യമേളയും വിൽപന ശാലകളും കുട്ടികൾക്കായി പ്ലേ സോണുമുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *