Posted By user Posted On

യുഎഇയിൽ കടലിൽ കാണാതായ രണ്ട് പ്രവാസികളെ രക്ഷപ്പെടുത്തി

ബോ​ട്ട്​ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട്​ ക​ട​ലി​ൽ കാ​ണാ​താ​യ രണ്ട് പ്രവാസികളെ രക്ഷപ്പെടുത്തി. ഏ​ഷ്യ​ക്കാ​രാ​യ ര​ണ്ട്​ യു​വാ​ക്ക​ളെയാണ് യു.​എ.​ഇ റ​സ്ക്യൂ ടീം ​ഹെ​ലി​കോ​പ്​​ട​റി​ൽ ര​ക്ഷ​പ്പെ​ടു​ത്തിയത്. 30 വ​യ​സ്സു​ള്ള ര​ണ്ട്​ യു​വാ​ക്ക​ളാ​ണ് അ​ബൂ​ദ​ബി​യി​ലെ ക​ട​ലി​ൽ​ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച ബോ​ട്ട്​ മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന്​ ക​ട​ലി​ൽ മു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. ക​ട​ലി​ലേ​ക്ക്​ ചാ​ടി​യ ഇ​രു​വ​രും നീ​ന്തി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മോ​ശം കാ​ലാ​വ​സ്ഥ മൂ​ലം സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന്​ വി​വ​രം ല​ഭി​ച്ച ഉ​ട​നെ യു.​എ.​ഇ റ​സ്ക്യൂ ടീം ​ഹെ​ലി​കോ​പ്​​ട​റി​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ക​യും ര​ണ്ടു​പേ​രെ​യും ക​​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൻറെ വ്യോ​മ വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ച്​ നാ​വി​ക സേ​ന​യും നാ​ഷ​ന​ൽ സെ​ർ​ച്ച്​ ആ​ൻ​ഡ് റ​സ്ക്യൂ ടീ​മും ചേ​ർ​ന്നാ​ണ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *