Posted By user Posted On

തണുപ്പകറ്റാൻ വീടിനുള്ളിൽ തീ കത്തിക്കരുത്; യുഎഇയിൽ താമസക്കാർക്ക് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളുമായി പോലീസ്

യുഎഇയിൽ താപനില ക്രമാതീതമായി കുറയുകയും, തണുത്ത കാറ്റ് വീശുകയും ചെയ്യുന്നതിനാൽ ചൂടിനായി വീടുകളിൽ തീ കൊളുതുന്നവർക്ക് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ അബുദാബി പോലീസ്.
വിറകും ചൂടാക്കൽ ഉപകരണങ്ങളും വീടുകളുടെ പരിസരത്ത് ഉപയോഗിക്കുമ്പോൾ പൊതുജനങ്ങൾ പാലിക്കേണ്ട സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളാണ് പോലീസ് പുറത്തിറക്കിയിരിക്കുന്നത്.
ശ്വാസംമുട്ടലും തീപിടിത്തവും ഒഴിവാക്കാൻ സുരക്ഷാ മുൻകരുതലുകൾ പരിഗണിക്കാതെ വീടിനുള്ളിലോ മുറികളിലോ വിറകും കരിയും ഉപയോഗിച്ച് തീയിടുന്നത് താമസക്കാർ ഒഴിവാക്കണം.

  • സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ വീടിനകത്ത് വിറകും കരിയും ഉപയോഗിച്ച് തീയിടരുത്.
  • വീടിനു പുറത്ത് തുറസ്സായ സ്ഥലത്തു മാത്രമേ വിറകു കത്തിച്ച് തീ കായാവൂ.
  • അടച്ചിട്ട മുറിക്കുള്ളിൽ വിറകു കത്തിച്ചാൽ പുക പുറത്തു പോകില്ല. ഇതു ശ്വാസ തടസ്സത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.
  • വിറകടുപ്പിന് സമീപം ഉറങ്ങരുത്
  • വിറകടുപ്പ് കൂട്ടി തീ കാഞ്ഞ ശേഷം അവ കെടുത്തി എന്ന് ഉറപ്പാക്കണം.
  • അടുപ്പിനു സമീപമോ പരിസരത്തോ കുട്ടികളെ കളിക്കാൻ വിടരുത്
  • ചൂടകറ്റാനുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങൾ കാലഹരണപ്പെട്ടതല്ലെന്നും പവർ കേബിളിന് കേടില്ലെന്നും ഉറപ്പാക്കണം.
  • ഇലക്ട്രിക് ഉപകരണങ്ങളിൽ കുട്ടികൾ സ്പർശിക്കുന്നത് ഒഴിവാക്കണം.
  • നിലവാരമില്ലാത്ത ഉപകരണങ്ങൾ ഉപയോഗിക്കരുത്. അവ അമിതമായി ചൂടായി അഗ്നിബാധയ്ക്ക് കാരണമായേക്കാം.
  • തണുപ്പകറ്റാൻ ഉപയോഗിക്കുന്ന വീട്ടുപകരണങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്.
  • യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *