ദുബായിൽ നിന്ന് കാണാതായ നായക്കുട്ടിയുടെ മൃതശരീരം കണ്ടെത്തി; വന്‍തുക പാരിതോഷികം പ്രഖ്യാപിച്ചിട്ടും കുടുംബത്തിന്റെ ശ്രമം വിഫലമായി
ദുബായിൽ ഗർഹൂദിൽ നിന്ന് കാണാതായ നായക്കുട്ടിയുടെ മൃതശരീരം കണ്ടെത്തിയതായി ഉടമയുടെ വക്താവ് അറിയിച്ചു. അമിതവേഗതയില്‍ വന്ന കാര്‍ ഇടിച്ച് കഡില്‍സ് എന്ന തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗം മരണപ്പെട്ടുവെന്ന വാര്‍ത്തയാണ് കുടുംബത്തിന് ലഭിച്ചത്. കാണാതായ നായക്കുട്ടിയെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നവർക്ക് 23 ലക്ഷത്തോളം രൂപ(ഒരു ലക്ഷം ദിർഹം) പാരിതോഷികം ഉടമ സമൂഹ മാധ്യമ പോസ്റ്റിലൂടെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ, കഡില്‍സ് എന്ന ഒരു ചത്ത നായയുടെ ചിത്രം കുടുംബത്തിന് ലഭിച്ചു. കഡില്‍സ് സുരക്ഷിതമായ തിരിച്ചുവരുമെന്ന പ്രതീക്ഷ അവസാനിപ്പിച്ചാണ് ആ ചിത്രം എത്തിയത്.
നായയെ തിരികെ നൽകുന്നവരോട് ചോദ്യങ്ങളൊന്നും ചോദിക്കില്ലെന്നും ഉടമ വ്യക്തമാക്കിയിരുന്നു. എമിറേറ്റ്സ് എയർലൈൻ ആസ്ഥാനത്തിന് സമീപമുള്ള ആരോഗ്യ പരിശോധനാ കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെ വളർത്തുമൃഗങ്ങളുടെ പരിചരണം നടത്തുന്ന കമ്പനിയുടെ വാഹനത്തിൽ നിന്നുമാണ് നായയെ കാണാതായത്. ആരോഗ്യ പരിശോധനയ്ക്കായി കഡില്‍സിനെ കൊണ്ടുപോകുന്നതില്‍ അശ്രദ്ധ കാണിച്ചതിന് പെറ്റ് റീലോക്കേഷന്‍ കമ്പനിയെ കുടുംബം കുറ്റപ്പെടുത്തുന്നു. കൃത്യമായ പരിചരണവും മേല്‍നോട്ടവും ഉറപ്പാക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടതാണ് കഡില്‍സ് വാഹനത്തില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ഇടയാക്കിയതെന്ന് അവര്‍ ആരോപിച്ചു. കമ്പനി ജീവനക്കാർ ഉടൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച ഗർഹൂദിലെ ഡി 27 സ്ട്രീറ്റിൽ വൈകിട്ട് 6.40 നാണ് നായക്കുട്ടിയെ അവസാനമായി കണ്ടത്. നായക്കുട്ടിയുടെ ഫോട്ടോ പതിച്ച ഫ്ലെയറുകളും വ്യാപകമായി വിതരണം ചെയ്തിരുന്നു..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)