വ്യാജൻമാർക്ക് പിടിവീഴും: യുഎഇ വിമാനത്താവളത്തിൽ അത്യാധുനിക സംവിധാനം
വ്യാജ യാത്ര രേഖകളുമായി ദുബൈ വിമാനത്താവളത്തിലൂടെ കടന്നുപോകുന്നവരെ പിടിക്കാൻ അത്യാധുനിക സംവിധാനം സജ്ജം.ഏത് രാജ്യത്തിന്റെ പേരിലുള്ള വ്യാജ പാസ്പോർട്ടും മറ്റു യാത്ര വ്യാജരേഖകളും പിടിക്കപ്പെടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പാസ്പോർട്ട് മാത്രമല്ല വ്യാജ റെസിഡൻസി രേഖകളും വ്യാജ ലൈസൻസുകളും ഇവിടെ തിരിച്ചറിയാനുള്ള സംവിധാനമുണ്ട്. പാസ്പോർട്ടിൽ ഏത് തരം കൃത്രിമം കാണിച്ച് ദുബൈയിൽ എത്തിയാലും അവർ പിടിയിലാകും. ഇത്തരത്തിൽ കഴിഞ്ഞവർഷം യാത്രക്കാരിൽ നിന്ന് 1,327 കൃത്രിമ യാത്ര രേഖകൾ പിടികൂടിയതായി ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ദുബൈ എമിഗ്രേഷൻ) അറിയിച്ചു. ദുബൈ എമിഗ്രേഷൻറെ ഡോക്യുമെൻറ് എക്സാമിനേഷൻ സെൻററിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)