Posted By user Posted On

എമിറേറ്റ്‌സ് ഡ്രോയിലൂടെ വന്‍തുക സ്വന്തമാക്കി പ്രവാസി മലയാളി

എമിറേറ്റ്‌സ് ഡ്രോയിലൂടെ വന്‍തുക സ്വന്തമാക്കി പ്രവാസി മലയാളി. വിവിധ നറുക്കെടുപ്പുകളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് സമ്മാനം ലഭിച്ചു. ഫാസ്റ്റ്5: സിനു മാത്യു
മലയാളിയാണ് 41 വയസ്സുകാരനായ സിനു മാത്യു. 50,000 ദിര്‍ഹമാണ് സിനു സമ്മാനമായി നേടിയത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് കുവൈത്തില്‍ 23 വര്‍ഷമായി താമസിക്കുന് സിനു. യൂട്യൂബില്‍ ഡ്രോ കാണുമ്പോഴാണ് താനാണ് വിജയി എന്ന് സിനു തിരിച്ചറിഞ്ഞത്. പിന്നീട് എമിറേറ്റ്‌സ് ഡ്രോ ആപ്പില്‍ കയറി ഒരിക്കല്‍ കൂടെ നമ്പറുകള്‍ പരിശോധിച്ചു.

ഈസി6: ഗാര്‍ലി ജെയിംസ് മെല്ല, മഹ്ബുബാര്‍ റഹ്മാന്‍
കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഈസി6 വഴി തനിക്ക് സമ്മാനം ലഭിച്ചത് ഗാര്‍ലി അറിഞ്ഞത്. ഒരേ നമ്പറിലാണ് ?ഗാര്‍ലി എല്ലാ മത്സരവും കളിക്കുന്നത്. കുടുംബത്തിലുള്ളവരുടെ പിറന്നാള്‍ ദിനമാണ് ഗാര്‍ലി തെരഞ്ഞെടുക്കുന്ന അക്കങ്ങള്‍. ദോഹയിലാണ് 32 വയസ്സുകാരനായ ഗാര്‍ലി ജീവിക്കുന്നത്. ഫിലിപ്പീന്‍സാണ് സ്വദേശം.
ബംഗ്ലാദേശില്‍ നിന്നുള്ള മഹബുബാര്‍ റഹ്മാന്‍ മസ്‌ക്കറ്റില്‍ നിന്നാണ് ഗെയിം കളിച്ചത്. 15 ദിര്‍ഹത്തിന്റെ ടിക്കറ്റ് കഴിഞ്ഞയാഴ്ച്ചയാണ് ആദ്യമായി അദ്ദേഹം വാങ്ങിയത്. 15,000 ദിര്‍ഹമാണ് സമ്മാനം. സഹോദരനൊപ്പം സൂപ്പര്‍മാര്‍ക്കറ്റില്‍ നില്‍ക്കുമ്പോഴാണ് സുഹൃത്ത് റഹ്മാനെ വിളിച്ച് വിജയ വാര്‍ത്ത അറിയിച്ചത്. കളിപ്പിക്കാന്‍ പറയുന്നതാണെന്ന് കരുതി അദ്ദേഹം സുഹൃത്തിനോട് ദേഷ്യപ്പെട്ടു. ലൈവ് ഡ്രോയുടെ റീപ്ലേ കണ്ടതിന് ശേഷമാണ് വിജയി താന്‍ തന്നെയാണെന്ന് റഹ്മാന്‍ ഉറപ്പിച്ചത്.
മെഗാ7: ഡീന്‍ സിമ്മണ്‍സ്
ഒറ്റ റാഫ്ള്‍ ഡ്രോയില്‍ രണ്ടു സമ്മാനങ്ങള്‍ എന്ന പ്രത്യേകതയുണ്ട് ഡീന്‍ സിമ്മണ്‍സിന്റെ വിജയത്തിന്. യു.കെയിലെ ലെസ്റ്റര്‍ഷൈറില്‍ നിന്നുള്ള ഡീന്‍ ഒരു സോഫ്റ്റ് വെയര്‍ കമ്പനി നടത്തുകയാണ്. യു.എ.ഇയിലേക്കുള്ള യാത്രകള്‍ക്ക് ഇടയിലാണ് 55 വയസ്സുകാരനായ അദ്ദേഹം എമിറേറ്റ്‌സ് ഡ്രോയെക്കുറിച്ച് അറിഞ്ഞത്.
എമിറേറ്റ്‌സ് ഡ്രോ നമ്പറുകള്‍ തെരഞ്ഞെടുക്കുന്നതിന് ഇടയില്‍ ഒരു ഫോണ്‍ കോള്‍ വന്നു. ഇതിനിടയില്‍ ടിക്കറ്റ് വാങ്ങിയത് കൊണ്ടാകാം രണ്ടു നമ്പറുകള്‍ തനിക്ക് ലഭിച്ചതെന്നാണ് ഡീന്‍ പറയുന്നത്. ഇതിന് മുന്‍പും അദ്ദേഹം പ്രൈസുകള്‍ നേടിയിട്ടുണ്ട്. ഇത്തവണ 20,000 ദിര്‍ഹമാണ് സമ്മാനം. 100 മില്യണ്‍ ദിര്‍ഹം ഗ്രാന്‍ഡ് പ്രൈസിനായി ഇനിയും പ്രയത്‌നം തുടരുമെന്നാണ് ഡീന്‍ പറയുന്നത്. അന്താരാഷ്ട്ര ഉപയോക്താക്കള്‍ക്ക് ഗെയിം കളിക്കാന്‍ വിളിക്കാം – +971 4 356 2424 ഇ-മെയില്‍ [email protected] വെബ്‌സൈറ്റ് www.emiratesdraw.com അടുത്ത ഗെയിം ഫെബ്രുവരി 9 മുതല്‍ 11 വരെയാണ്. യു.എ.ഇ സമയം രാത്രി 9 മണിക്കാണ് ഗെയിം. ഔഗ്യോഗിക വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയയിലും ലൈവ് ആയി ഗെയിം കാണാം. സോഷ്യല്‍ മീഡിയയില്‍ @emiratesdraw പിന്തുടരാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *