യുഎഇയിൽ മഴയിൽ കേടുപാടുകൾ സംഭവിച്ച കാറുകൾക്കുള്ള പോലീസ് സർട്ടിഫിക്കറ്റ് ഇനി ഓൺലൈനായി ലഭിക്കും
യുഎഇയിൽ തുടരുന്ന കനത്ത മഴയില്‍ കേടുപാടുകള്‍ സംഭവിച്ച കാറുകൾക്കുള്ള പോലീസ് സർട്ടിഫിക്കറ്റ് ഇനി ഓൺലൈനായി ലഭിക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ഇന്‍ഷുറന്‍സ് ക്ലെയിം നടപടിക്രമങ്ങള്‍ക്ക് സാധാരണയായി ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റാണിത്. ഇത് ലഭിക്കുന്നതിനായി മുൻപ് വാഹനംപോലീസ് സ്റ്റേഷനിൽ എത്തിക്കണമായിരുന്നു, എന്നാൽ ഇപ്പോൾ കേടുപാടുകള്‍ സംഭവിച്ച വാഹനത്തിന്‍റെ ഫോട്ടോ അയച്ചാല്‍ മതി. ദുബൈ പൊലീസിലും ആപ്പിലും സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി പൂര്‍ത്തിയാക്കാമെന്ന് ദുബൈ പൊലീസിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മന്‍സൂര്‍ അല്‍ ഖര്‍ഗൗയി അറിയിച്ചു. അപേക്ഷക്കൊപ്പം കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങളുടെ ഫോട്ടോയും ചേര്‍ക്കുക. ഒന്നോ രണ്ടോ പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ഇലക്ട്രോണിക് ആയി ലഭിക്കും. 95 ദിര്‍ഹമാണ് നിരക്ക്. അബുദാബിയിലെ താമസക്കാര്‍ക്ക് അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്ര എന്നിവിടങ്ങളിലെ പൊലീസ് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റുകള്‍ സന്ദര്‍ശിച്ച് തങ്ങളുടെ വാഹനങ്ങളുടെ മഴ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും സര്‍ട്ടിഫിക്കറ്റുകള്‍ നേടാനും കഴിയും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)