യുഎഇയിൽ സ്വദേശിവത്കരണത്തിൽ കൃത്രിമം കാണിച്ച സ്വകാര്യ കമ്പനിയുടെ മാനേജർക്ക് വൻ തുക പിഴ
സ്വകാര്യ കമ്പനിയിൽ സ്വദേശികളെ നിയമിക്കുന്നതിനായി പ്രഖ്യാപിച്ച നാഫിസ് പദ്ധതിയിൽ കൃത്രിമം കാണിച്ച സ്വകാര്യ കമ്പനിയുടെ മാനേജർക്ക് ദുബൈ കോടതി ലക്ഷം ദിർഹം പിഴ ചുമത്തി. കോടതിക്ക് കൈമാറിയ കേസിലാണ് കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചത്. നിയമം ലംഘിച്ച മാനേജർ ഒരു ലക്ഷം ദിർഹം പിഴ അടക്കുകയും അനധികൃതമായി സർക്കാർ ആനുകൂല്യം കൈപ്പറ്റിയ ഇമാറാത്തി വനിതകൾ 20,000 ദിർഹം തിരികെ നൽകണമെന്നും കോടതി ഉത്തരവിടുകയായിരുന്നു. രണ്ട് ഇമാറാത്തി വനിതകളെ താൽകാലികമായി നിയമിച്ച ശേഷം ഈ പെർമിറ്റുകൾ കാണിച്ച് സ്വദേശിവത്കരണനിയമം പാലിച്ചതായി കാണിച്ചുവെന്നാണ് ഇദ്ദേഹത്തിനെതിരെ പ്രോസിക്യൂഷൻറെ ആരോപണം. നാലുമാസമാണ് സ്വദേശിവനിതകൾ സ്ഥാപനത്തിൽ ജോലി ചെയ്തത്. സർക്കാറിന്റെ പ്രതിമാസ ആനുകൂല്യം 5,000 ദിർഹം നേടുകയെന്നതായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്നും പ്രോസിക്യൂഷൻ കണ്ടെത്തി.അടുത്തിടെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം നടത്തിയ പരിശോധനയിൽ 2022 മുതൽ 1077 കമ്പനികൾ സ്വദേശിവത്കരണത്തിൽ കൃത്രിമം കാണിച്ചതായി കണ്ടെത്തിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)