യുഎഇയിലെ പ്രവാസകാലത്ത് കുഞ്ഞു ജനിച്ചാൽ ഇത്ര ദിവസത്തിനുള്ളിൽ താമസാനുമതി നേടിയില്ലെങ്കിൽ കടുത്ത പിഴ; നടപടി ക്രമങ്ങള്‍ ഇങ്ങനെ
യുഎഇയിലെ പ്രവാസികള്‍ക്ക് കുഞ്ഞ് ജനിച്ചാല്‍ താമസാനുമതി സംബന്ധിച്ച് എന്തൊക്കെ ചെയ്യണമെന്ന് അറിയുമോ? യുഎഇയിലെ പ്രവാസകാലത്ത് കുഞ്ഞു ജനിച്ചാല്‍ അതിനുള്ള താമസാനുമതി 120 ദിവസത്തിനുള്ളില്‍ നേടിയില്ലെങ്കില്‍ കാത്തിരിക്കുന്നത് പിഴയും മറ്റ് നിയമനടപടികളുമാണ്. ഇവ ഒഴിവാക്കാന്‍ യുഎഇയിലെ നിയമം അനുസരിച്ച് എങ്ങനെ താമസാനുമതി നേടാമെന്നു അറിയാം. ജനന സര്‍ട്ടിഫിക്കറ്റും പാസ്പോര്‍ട്ടും ആദ്യം കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും ബന്ധപ്പെട്ട അധികാരിക്ക് കുട്ടിയുടെ പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കുകയും വേണം. നിങ്ങള്‍ ഇന്ത്യയില്ലെങ്കില്‍, പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ യുഎഇയിലെ ഇന്ത്യന്‍ എംബസി സന്ദര്‍ശിക്കേണ്ടി വരും വീസ കുട്ടിക്ക് യുഎഇയിലേക്ക് നിയമപരമായ പ്രവേശനം അനുവദിക്കുന്നതിന് നിങ്ങളുടെ മാതൃരാജ്യത്തെ യുഎഇ എംബസിയില്‍ വീസയ്ക്ക് അപേക്ഷിക്കണം. യുഎഇയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ (MoFA) വെബ്സൈറ്റില്‍നിന്ന് എംബസി എവിടെയെന്നു കണ്ടെത്താം. റസിഡന്‍സി രേഖകള്‍ ക്രമീകരിക്കാന്‍ കുട്ടിയുടെ ജനനം മുതല്‍ 120 ദിവസം സമയം ലഭിക്കും. അതിനുള്ളില്‍ റസിഡന്‍സ് വീസ നേടിയില്ലെങ്കില്‍, ആ കാലയളവിന് ശേഷമുള്ള ഓരോ ദിവസത്തിനും 100 ദിര്‍ഹം വീതം ഫീസ് ഈടാക്കും. കൂടാതെ, നടപടികള്‍ പൂര്‍ത്തിയാകാതെ കുഞ്ഞിനെ രാജ്യം വിടാന്‍ അനുവദിക്കുകയുമില്ല. യുഎഇ ഫാമിലി റസിഡന്‍സ് വീസ യുഎഇയില്‍ കുട്ടിയെയോ കുടുംബത്തെയോ സ്‌പോണ്‍സര്‍ ചെയ്യുന്നതിന്, നിങ്ങളുടെ താമസ വീസ സാധുവാണെന്ന് ഉറപ്പാക്കണം. ഇത് നിങ്ങളുടെ തൊഴിലുടമ സ്‌പോണ്‍സര്‍ ചെയ്യുന്ന തൊഴില്‍ വീസയോ ഗ്രീന്‍ വീസയോ ഇന്‍വെസ്റ്റര്‍ വീസയോ ഗോള്‍ഡന്‍ വീസയോ പോലുള്ള സ്വയം സ്‌പോണ്‍സര്‍ ചെയ്യുന്ന വീസയോ ആകാം. അതിനു ശേഷം ചില കാര്യങ്ങള്‍ കൂടി ചെയ്യേണ്ടതുണ്ട്. കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള കുറഞ്ഞ ശമ്പള പരിധിയും ആവശ്യമായ രേഖകളുടെ സമര്‍പ്പണവും ഉള്‍പ്പെടെയുള്ളവ കര്‍ശനമായി പാലിക്കേണ്ടി വരും. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)