Posted By user Posted On

യുഎഇയിലെ ഡിജിറ്റൽ സംവിധാനം; കള്ളപ്പണം തടയാൻ ഫലപ്രദം

യുഎഇയുടെ നവീന ഡിജിറ്റൽ സംവിധാനങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിൽ ഫലപ്രദമാണെന്നു ആന്റി മണി ലോണ്ടറിങ് ആൻഡ് കൗണ്ടർ ടെററിസം ഫിനാൻസിങ് (എഎംഎൽസിടിഎഫ്) എക്‌സിക്യൂട്ടിവ് ഓഫിസ് ഡയറക്ടർ ജനറൽ ഹാമിദ് അൽ സാബി പറഞ്ഞു. ലോക സർക്കാർ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ പരിവർത്തനം യാഥാർഥ്യമായെങ്കിലും അതിന്റെ ഭീഷണികൾ രാജ്യങ്ങളുടെ സാമ്പത്തിക, സാമൂഹിക സുരക്ഷയെ ബാധിക്കാനിടയുണ്ട്. അവ തരണം ചെയ്യുന്നതിന് ഏറ്റവും പുതിയ മാർഗം അവലംബിക്കണം. വിവിധ പങ്കാളികളുമായി സഹകരിച്ച് ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ശക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *