യുഎഇയിൽ പട്ടികൾക്കായുള്ള ആദ്യ ബീച്ച് തുറന്നു
പട്ടികള്‍ക്ക് വേണ്ടിയുള്ള ദുബായിലെ ആദ്യ ബീച്ച് പാര്‍ക്ക് ഇന്ന് തുറന്നു. ദെയ്റയുടെ കടല്‍ത്തീരത്തിന് ചുറ്റുമുള്ള ദുബായുടെ വടക്കന്‍ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ദുബായ് ഐലന്‍ഡ്സ് ബീച്ച് എളുപ്പത്തില്‍ എത്തിച്ചേരാവുന്നതും സൗജന്യവും പട്ടി സൗഹൃദവുമാണ്. ദുബായ് ഐലന്‍ഡ്സ് ബീച്ചില്‍, പട്ടികള്‍ക്ക് കടലില്‍ നീന്താം. കടല്‍ത്തീരത്ത് ഒരു പട്ടി പാര്‍ക്ക് ഉണ്ട്, അതില്‍ പട്ടികള്‍ക്ക് ലീഷില്ലാതെ ഓടാന്‍ കഴിയും. പട്ടികള്‍ക്ക് ചാടാനുള്ള വളയം, ഉയര്‍ന്ന ജമ്പുകള്‍ പരിശീലിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോം എന്നിവ ഇതിന്റെ സവിശേഷതയാണ്. ഒരു റാമ്പ്, ഒരു അജിലിറ്റി സീസോ, ഒരു വളയം എന്നിവയുമുണ്ട്. നായ്ക്കള്‍ക്ക് സ്വന്തമായി പെറ്റ് ഷവറും ഡ്രിങ്ക് ഫൗണ്ടനും ഇവിടെയുണ്ട്.
നായ്ക്കളുടെ ഉടമകള്‍ക്ക് ചെയ്യാവുന്ന ധാരാളം കാര്യങ്ങളും പാര്‍ക്കില്‍ സജ്ജമാക്കിയിട്ടുണ്ട്. ദുബായ് ഐലന്‍ഡ്സ് ബീച്ചില്‍ ബീച്ച് വോളിബോള്‍, ബീച്ച് ഫുട്ബോള്‍, പാഡില്‍ ബോര്‍ഡിംഗ്, കയാക്കിംഗ് തുടങ്ങിയ മോട്ടോറൈസ് ചെയ്യാത്ത വാട്ടര്‍ സ്പോര്‍ട്സ് ഉള്‍പ്പെടെയുള്ള കായിക വിനോദങ്ങള്‍ ലഭ്യമാണ്.
ബീച്ചില്‍ എത്തി കഴിഞ്ഞാല്‍ നിങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തു മൃഗത്തോടൊപ്പം ശാന്തമായി വിശ്രമിക്കാം. സ്വന്തമായി ഒരു ബോട്ടോ നൗകയോ ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് അവയെയും കൊണ്ട് അടുത്തുള്ള നഖീല്‍ മറീന ദുബായ് ദ്വീപുകളിലേക്ക് പോകാം. നഖീലിന്റെ ദുബായ് ഐലന്‍ഡ്‌സ് ബീച്ചിലെ 460 ചതുരശ്ര മീറ്റര്‍ ഉള്ള പാര്‍ക്ക്. ദിവസവും രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ തുറന്നിരിക്കും. നിങ്ങള്‍ സൂഖ് അല്‍ മര്‍ഫ കഴിഞ്ഞുള്ള അല്‍ ഖലീജ് സ്ട്രീറ്റ് പിന്തുടരുകയാണെങ്കില്‍ ദുബായ് ഐലന്‍ഡ്സ് ബീച്ചിലേക്ക് റോഡ് മാര്‍ഗം എത്തിച്ചേരാനും എളുപ്പമാണ്. ഡെയ്റ വാട്ടര്‍ഫ്രണ്ട്, ദുബായ് സെന്റാര മിറാഷ് ബീച്ച് റിസോര്‍ട്ടിന് സമീപമാണ് ബീച്ച് സ്ഥിതി ചെയ്യുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)