Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

ഷാർജയിൽ കണ്ണൂർ സ്വദേശി ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കണ്ണൂർ മൊട്ടമ്മൽ കണ്ണപുരം സ്വദേശി അബൂബക്കർ (56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം താമസസ്ഥലത്തെ ശുചിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാർജ മുസല്ലയിൽ വർഷങ്ങളായി ഗ്രോസറി നടത്തിവരികയായിരുന്നു അബൂബക്കർ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ വേണ്ട നടപടിക്രമങ്ങൾ യു.എ.ഇയിലെ സാമൂഹിക പ്രവർത്തകൻ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *