ഗാർഹിക പീഡനത്തിനെതിരെ ക്യാംപെയിനുമായി യുഎഇയിലെ ഈ എമിറേറ്റ്സ്
ഗാർഹിക പീഡനത്തിനെതിരെ മൂന്നുമാസം നീളുന്ന കാമ്പയിനുമായി അബൂദബി നീതിന്യായ വകുപ്പ്. ‘അതിക്രമം കുടുംബ സുസ്ഥിരതയുടെ അന്ത്യം’ പ്രമേയത്തിലാണ് വകുപ്പിന്കീഴിലെ നിയമ, സമൂഹ ബോധവത്കരണ കേന്ദ്രം (മസൂലിയ) കാമ്പയിൻ നടക്കുക. ഗാർഹിക പീഡനത്തിൻറെ പ്രതികൂല ഫലങ്ങളെക്കുറിച്ചും ഇവ എങ്ങനെ പ്രതിരോധിക്കാമെന്നും കുടുംബങ്ങളുടെ അവകാശങ്ങളും ബാധ്യതകളും കുറ്റംചെയ്യുന്നവർക്കുള്ള ശിക്ഷകളുമൊക്കെയാണ് കാമ്പയിനിൽ ഉന്നയിക്കുന്ന വിഷയങ്ങൾ.സാമൂഹിക, വിദ്യാഭ്യാസ ഘടനയുടെ നിർമിതിയിൽ ഏറ്റവും പ്രധാന ഘടകമായതിനാൽ കുടുംബം നിലനിർത്തുന്നതിൻറെ മൂല്യം കാമ്പയിനിൽ ഉയർത്തിക്കാട്ടുമെന്ന് ‘മസൂലിയ’ ഡയറക്ടർ ഡോ. മുഹമ്മദ് റാഷിദ് അൽ ധൻഹാനി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)