Posted By user Posted On

യുഎഇയിലെ സ്കൂളുകൾക്ക് ശൈത്യകാല അവധി പ്രഖ്യാപിച്ചു: തീരുമാനം അധ്യയന കലണ്ടർ പ്രകാരം

അബുദാബി: യുഎഇയിലെ സ്കൂളുകൾക്ക് മൂന്നാഴ്ചത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ചു. റമദാൻ, ഈദുൽ ഫിത്തർ എന്നിവയോട് അനുബന്ധിച്ചാണ് ഇടവേള. മാർച്ച് 25ന് ആരംഭിക്കുന്ന അവധി ഏപ്രിൽ 14ന് അവസാനിക്കും.2024-25 അധ്യയന വർഷത്തേക്കുള്ള കലണ്ടർ അനുസരിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 15നാവും സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുക. റമദാൻ മാസം പകുതി ആകുമ്പോൾ ആരംഭിക്കുന്ന അവധി ചെറിയ പെരുന്നാൾ കഴിഞ്ഞ് അഞ്ച് ദിവസം കൂടി നീളും. ജനുവരി രണ്ടിന് ആരംഭിച്ച രണ്ടാം സെമസ്റ്ററിൽ 59 അധ്യയന ദിനങ്ങൾ ലഭിക്കും.

ദുബൈയിലെ സ്വകാര്യ സ്കൂളുകൾ റമദാൻ, ഈദുൽ ഫിത്വർ അവധിക്ക് ശേഷം ഏപ്രിൽ 15നാണ് ക്ലാസുകൾ പുനരാരംഭിക്കുകയെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻറ് അതോറിറ്റി (കെഎച്ച്ഡിഎ) അതിൻറെ വെബ്സൈറ്റ് വഴി നേരത്തെ അറിയിച്ചിരുന്നു. ജൂൺ 28ന് മുമ്പ് അധ്യയന വർഷം അവസാനിക്കില്ലെന്നും അറിയിച്ചിരുന്നു. യുഎഇ അധികൃതർ റമദാൻ, ഈദുൽ ഫിത്വർ ദിനങ്ങൾ പ്രഖ്യാപിച്ച ശേഷം കെഎച്ച്ഡിഎ അവധിക്കാല തീയതികൾ അറിയിക്കും. മാർച്ച് 11, അല്ലെങ്കിൽ 12നാകും ഈ വർഷം റമദാൻ മാസം ആരംഭിക്കുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *