Posted By user Posted On

അ​ബൂ​ദ​ബി ക്ഷേ​ത്രത്തിൽ മറ്റന്നാൾ മുതൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ പ്ര​വേ​ശി​ക്കാം

അബുദാബി ബാപ്‌സ് ഹിന്ദു ക്ഷേത്രം മാർച്ച് ഒന്നുമുതൽ പൊതുജനങ്ങൾക്കായി തുറക്കും. ഫെബ്രുവരി 29 വരെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത യു.എ.ഇ. യ്ക്ക് പുറത്തുള്ളവർക്കും അതിഥികൾക്കും മാത്രമാണ് ക്ഷേത്രത്തിൽ പ്രവേശനമുള്ളത്.മാർച്ച് ഒന്നുമുതൽ രാവിലെ ഒമ്പതു മുതൽ രാത്രി എട്ടുവരെയാണ് പ്രവേശന സമയം. തിങ്കളാഴ്ചകളിൽ ക്ഷേത്രത്തിൽ സന്ദർശകരെ അനുവദിക്കില്ല. വർധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്ത് മാർച്ച് ഒന്നുമുതൽ ക്ഷേത്രം സന്ദർശിക്കാനാഗ്രഹിക്കുന്ന യു.എ.ഇ. യിലുള്ളവരും വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യണമെന്ന് ബന്ധപ്പെട്ടവർ അഭ്യർഥിച്ചു.ഈ മാസം 14-നാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ബാപ്‌സ്’ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നൽകിയ 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം നിർമിച്ചത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FWBz9v31C4z9bNldiroywg

Comments (0)

Leave a Reply

Your email address will not be published. Required fields are marked *