യുഎഇയിൽ റമദാൻ ഭക്ഷ്യവിൽപന: പെർമിറ്റ് നിർബന്ധം, ഇക്കാര്യം അറിഞ്ഞിരിക്കണം
റമദാനിൽ ഇഫ്താർ വിഭവങ്ങൾ ഹോട്ടലുകൾക്ക് വെളിയിൽ പ്രദർശിപ്പിക്കാനും വിൽപന നടത്താനും പ്രത്യേക പെർമിറ്റ് നിർബന്ധമാണെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. കച്ചവടക്കാർക്ക് ഇത്തരം പെർമിറ്റ് നൽകുന്നതിനുള്ള നടപടികൾ മുനിസിപ്പാലിറ്റി ആരംഭിച്ചു.
ഇഫ്താറിന് തൊട്ടുമുമ്പ് ഭക്ഷണം പ്രദർശിപ്പിക്കുന്നതിനുള്ള നിബന്ധനകൾ ഇവയൊക്കെയാണ്.
പെർമിറ്റ് ഫീസ് 500 ദിർഹം
ഭക്ഷണം മുൻഭാഗത്ത് മാത്രമേ പ്രദർശിപ്പിക്കാവൂ
ലോഹപാത്രങ്ങളിൽ സൂക്ഷിക്കണം. സ്ലൈഡിങ് അല്ലെങ്കിൽ വിജാഗിരിയുള്ള വാതിലോടുകൂടിയ ഗ്ലാസ് ബോക്സിലാണ് പ്രദർശിപ്പിക്കേണ്ടത്.
അലൂമിനിയം ഫോയിൽ പേപ്പർ, സുതാര്യമായ പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിയണം.
നിശ്ചിത അളവിൽ താപനിലയിലായിരിക്കണംഭക്ഷണം സൂക്ഷിക്കേണ്ടത്
പെർമിറ്റ് ലഭിക്കുന്ന സ്ഥലങ്ങൾ
അൽ നസ്രിയ സെൻറർ (മുനിസിപ്പാലിറ്റി ഡ്രായിങ് സ്റ്റുഡിയോ)
തസ്രീഹ് സെൻറർ
അൽ റഖം വാഹിദ് സെൻറർ
മുനിസിപ്പാലിറ്റി 24 സെൻറർ
അൽ ഖാലിദിയ സെൻറർ
അൽ സുറ വൽ ദിഖ സെൻറർ
തൗജീഹ് സെൻറർ
അൽ മലോമാത്ത് സെൻറർ- ബീച്ച് 3
അൽ സദാ സെൻറർ
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FWBz9v31C4z9bNldiroywg
Comments (0)