യുഎഇയിൽ ഇ-സ്കൂട്ടർ, സൈക്കിൾ നിയമ ലംഘനം കണ്ടെത്താൻ റോബോട്ട്
ഇലക്ട്രിക് സ്കൂട്ടർ, സൈക്കിൾ ഉപയോക്താക്കൾ വരുത്തുന്ന നിയമലംഘനങ്ങൾ കണ്ടെത്താൻ ദുബൈയിൽ റോബോട്ട് വരുന്നു. നിരീക്ഷണത്തിനും നിയമലംഘനങ്ങൾ പിടികൂടാനും ഉപയോഗിക്കുന്ന റോബോട്ട് മാർച്ച് മാസം മുതൽ പരീക്ഷണയോട്ടം ആരംഭിക്കും. 85 ശതമാനത്തിലധികം കൃത്യതയോടെ നിയമ ലംഘനങ്ങൾ തിരിച്ചറിയാനും 5 സെക്കൻഡുകൾക്കുള്ളിൽ ഡേറ്റ കൈമാറാനും റോബോട്ടിന് കഴിയും. 2 കി.മീറ്റർ വരെ നിരീക്ഷണ സംവിധാനം ഇതിലുണ്ട്.നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ട്, ഹെൽമെറ്റ് ധരിക്കാതിരിക്കുന്നത്, നിശ്ചിത സ്ഥലത്തല്ലാതെ സ്കൂട്ടറുകൾ പാർക്ക് ചെയ്യുന്നത്, ഇ-സ്കൂട്ടറിൽ ഒന്നിലേറെ യാത്രക്കാർ സഞ്ചരിക്കുന്നത്, കാൽനടക്കാർക്ക് മാത്രമായുള്ള ഭാഗങ്ങളിൽ ഇവ റൈഡ് ചെയ്യുന്നത് എന്നിങ്ങനെ വ്യത്യസ്ത നിയമലംഘനങ്ങൾ കണ്ടെത്തും. 300 ദിർഹം വരെ പിഴ ഈടാക്കുന്ന കുറ്റങ്ങളാണ് ഇവയെല്ലാം. റോബോട്ടിൻറെ പരീക്ഷണ ഘട്ടത്തിൻറെ തുടക്കം ജുമൈറ-3 ബീച്ച് ഏരിയയിലാണ് ആരംഭിക്കുക. പരീക്ഷണത്തിലൂടെ സംവിധാനത്തിൻറെ കാര്യക്ഷമതയും ഭാവിയിൽ വിപുലമായ നടപ്പാക്കലിനുള്ള സാധ്യതയെക്കുറിച്ചും പഠിക്കുകയാണ് ദുബൈ അധികൃതരുടെ ലക്ഷ്യം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)