യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശവുമായി അധികൃതർ
യുഎഇയിൽ ഇന്ന് മുതൽ ആറുവരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം (എൻ.സി.എം) അറിയിച്ചു. തെക്കുപടിഞ്ഞാറുനിന്ന് വ്യാപിക്കുന്ന ന്യൂനമർദമാണ് ശക്തമായ മഴക്ക് കാരണം. ഈമാസം നാലിന് ഉച്ചയോടെ പടിഞ്ഞാറുനിന്ന് മഴ മേഘങ്ങൾ വ്യാപിക്കുകയും ചില മേഘങ്ങൾ പരസ്പരം കൂടിച്ചേർന്ന് മിന്നലോട് കൂടിയ വിവിധ തീവ്രതയിലുള്ള മഴക്ക് കാരണമാകുകയും ചെയ്യും. ചൊവ്വാഴ്ചവരെ ഇത് നീളും. മേഘങ്ങൾ ചെറിയ തോതിൽ തെളിയുന്നതോടെ ബുധനാഴ്ച മഴക്ക് നേരിയ ശമനം ഉണ്ടാകും. തെക്ക് ഭാഗത്ത് അന്തരീക്ഷ താപനില കുറയും. ഇതേ സമയം ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്. ഇത് ദൃശ്യപരത കുറക്കുന്നതിനാൽ വാഹനങ്ങൾ ജാഗ്രത പുലർത്തണം. അറബിക്കടലിലെയും ഒമാൻ കടലിലെയും മേഘങ്ങളോടൊപ്പം കടൽ പ്രക്ഷുബ്ധമാകാനും ഇടയാക്കുമെന്ന് എൻ.സി.എം അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)