Posted By user Posted On

പ്രവാസികൾക്ക് ആശ്വാസമായി യുഎഇയിൽ ഉള്ളി വിലയിൽ കുറവ്; വീണ്ടും ഇറക്കുമതി അനുമതിയുമായി ഇന്ത്യ

മൂന്ന് മാസത്തെ കയറ്റുമതി നിരോധനത്തിന് ശേഷം യുഎഇയിലേക്ക് വീണ്ടും ചരക്ക് കയറ്റുമതി അനുമതിയുമായി ഇന്ത്യ. യുഎഇയിൽ ഉള്ളി വില 20 ശതമാനം വരെ കുറഞ്ഞേക്കുമെന്ന് പ്രതീക്ഷ. മഴയെ തുടർന്ന് ഉള്ളിവില ഉയർന്ന സാഹചര്യത്തിൽ ‍ഡിസംബറിലാണ് ഇന്ത്യൻ ​സർക്കാർ കയറ്റുമതി നിരോധിച്ചത്. ഈ ആഴ്ച യുഎഇയിലേക്കും ബംഗ്ലാദേശിലേക്കും 64,400 ടൺ ഉള്ളി കയറ്റുമതി ചെയ്യും. യുഎഇയിലേക്ക് മൂന്ന് മാസം കൂടുമ്പോൾ നാഷണൽ കോ ഓപ്പറേറ്റീവ് എക്‌സ്‌പോർട്ട്‌സ് ലിമിറ്റഡ് വഴി 3,600 മെട്രിക് ടൺ ഉള്ളി കയറ്റുമതി ചെയ്യുമെന്ന് ഇന്ത്യൻ വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ ഉള്ളി കയറ്റുമതി നിരോധനത്തെ തുടർന്ന് യുഎഇയിൽ ഉള്ളി വില ക്രമാതീതമായി ഉയർന്നിരുന്നു. ഒന്നര ദിർഹം മുതൽ എട്ട് ദിർഹം വരെ വിലവർധനവാണ് ഉണ്ടായത്. ഇക്കാലയളവിൽ തുർക്കി, ഇറാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നായിരുന്നു ഉള്ളി ഇറക്കുമതി ചെയ്തത്. വിഷയത്തിൽ ഇന്ത്യൻ സർക്കാരുമായി ചർച്ച നടത്തുകയാണെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയത്തിലെ മോണിറ്ററിംഗ് ആൻഡ് ഫോളോ-അപ്പ് മേഖലയുടെ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി അബ്ദുല്ല സുൽത്താൻ അൽ ഫാൻ അൽ ഷംസി ബുധനാഴ്ച പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ ഏതാനും വർഷങ്ങൾക്ക് മുമ്പ് സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടിയിൽ (സെപ) ഒപ്പുവച്ചിരുന്നു. ഈ സാഹചര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *