പ്രതികൂല കാലാവസ്ഥ; യുഎഇയിലെ ഈ എമിറേറ്റിൽ പാർക്കുകൾ അടച്ചിടും
വാരാന്ത്യത്തിലെ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് എമിറേറ്റിലെ എല്ലാ പാർക്കുകളും അടച്ചിടുമെന്ന് ഷാർജ അധികൃതർ അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മാർച്ച് 8 വെള്ളിയാഴ്ച മുതൽ പാർക്കുകൾ അടച്ചിടുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. കാലാവസ്ഥ മെച്ചപ്പെട്ടാലുടൻ പാർക്കുകൾ വീണ്ടും തുറക്കുമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു. നേരത്തെ, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ, റാസൽഖൈമ. എന്നിവിടങ്ങളിൽ അസ്ഥിരമായ കാലാവസ്ഥ നിലനിൽക്കുമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെൻ്റ് അതോറിറ്റി (എൻസിഇഎംഎ) അറിയിച്ചു. വൈകുന്നേരത്തോടെ റാസൽഖൈമ സർക്കാർ സ്‌കൂളുകൾക്ക് റിമോട്ട് ലേണിംഗ് നടപ്പാക്കുമെന്ന് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)