Posted By user Posted On

യുഎഇയില്‍ പ്രണയ തട്ടിപ്പുകള്‍ ഏറുന്നു; സ്‌നേഹം നടിച്ച് യുവതികളില്‍ നിന്ന് കവര്‍ന്നത് ഭീമമായ തുക

റഷ്യന്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റ് മിറാന്‍ഡ ഹെയ്സ് തന്റെ അറബ് കാമുകന്‍ ചുമത്തിയ പിഴ തന്റെ നല്ലതിന് വേണ്ടിയാണെന്ന് വിശ്വസിച്ചു. ഡേറ്റ് ചെയ്യാന്‍ വൈകിയതിനും അവനെ വിഷമിപ്പിച്ചതിനും അവന്‍ അവളില്‍ നിന്ന് 3,000 ദിര്‍ഹം മുതല്‍ 15,000 ദിര്‍ഹം വരെ ഈടാക്കി. ‘അതെ, നിങ്ങള്‍ക്ക് എന്നെ വിഢിയെന്ന് വിളിക്കാം, കാരണം തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ നിഷ്‌കളങ്കയാണെന്ന് മനസ്സിലാക്കുന്നു. പക്ഷേ, ആ സമയത്ത്, എനിക്ക് കുഴപ്പമായൊന്നും തോന്നിയില്ല, ഞാന്‍ പ്രണയത്തിലായിരുന്നു, ഞങ്ങളുടെ നല്ല ഭാവിക്കും എന്നെ ശിക്ഷിക്കുന്നതിനുമായാണ് പണം ഈടാക്കുന്നുവെന്ന് അദ്ദേഹം ഉറപ്പുനല്‍കി” ഹെയ്സ് പറഞ്ഞു. രണ്ട് വര്‍ഷത്തിനിടയില്‍, 150,000 ദിര്‍ഹം തന്റെ പങ്കാളിക്ക് കൈമാറിയെന്ന് അവര്‍ പറയുന്നു. എന്നാല്‍ അയാള്‍ അവളെ വഞ്ചിക്കുകയായിരുന്നു. അവളുടെ പങ്കാളി വിവാഹിതനായ രണ്ട് കുട്ടികളുടെ പിതാവാണെന്ന് മിറാന്‍ഡ പിന്നീടാണ് മനസിലാക്കിയത്.

മിറാന്‍ഡയുടെ അനുഭവം, ഞെട്ടിപ്പിക്കുന്നതാണെങ്കിലും, ദുബായില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഡൗണ്‍ പേയ്മെന്റായി 500,000 ദിര്‍ഹം നിക്ഷേപിച്ചിട്ടും ഐറിഷ് കാമുകന്‍ അല്‍ ബരാരിയിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് തന്നെ പുറത്താക്കിയതായി യുവതി പറഞ്ഞു. ബ്രിട്ടീഷ് റെസ്റ്റോറേറ്ററായ വെന്‍ഡി ആണ് തന്റെ കഷ്ടപ്പാടുകള്‍ വിവരിച്ചത്. 2020 സെപ്റ്റംബറില്‍ കോവിഡ് -19 ന് ശേഷം അവധിക്കാലം ആഘോഷിക്കാന്‍ ദുബായില്‍ വന്നപ്പോഴാണ് താന്‍ ആ മനുഷ്യനെ കണ്ടുമുട്ടിയതെന്ന് വെന്‍ഡി പറഞ്ഞു. ”പ്രണയമാണെന്ന് കരുതിയതില്‍ ഞാന്‍ അതില്‍ മുഴുകി പോയി, എന്റെ പണം മോഷ്ടിക്കാന്‍ ശ്രദ്ധാപൂര്‍വ്വം നൂല്ക്കുന്ന നുണകളുടെ വലയാണെന്ന് പിന്നീടാണ് എനിക്ക് മനസിലായത്” 32 കാരിയായ യുവതി പറഞ്ഞു. സ്നേഹത്താല്‍ ഞാന്‍ അന്ധനായിപ്പോയി, മോര്‍ട്ട്ഗേജ് മറയ്ക്കാന്‍ ഞാന്‍ എന്റെ ലണ്ടനിലെ ബിസിനസ്സ് വിറ്റു, കൂടാതെ സ്വത്ത് തന്റെ പേരില്‍ മാത്രം ഇടണമെന്ന് അദ്ദേഹം നിര്‍ബന്ധിച്ചപ്പോള്‍ എതിര്‍ത്ത് പറഞ്ഞില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദുബായ് ആസ്ഥാനമായുള്ള ഒരു കമ്പനിയിലെ മാര്‍ക്കറ്റിംഗ് ഡയറക്ടറായ സ്മിത തന്റെ കാമുകന്‍ തന്നെ കബളിപ്പിച്ച് 30,000 ദിര്‍ഹം കവര്‍ന്നതായി പറഞ്ഞു. ‘ഒരു വ്യക്തിഗത വായ്പ തിരിച്ചടയ്ക്കാന്‍ തനിക്ക് പണം ആവശ്യമാണെന്ന് അവന്‍ പറഞ്ഞു. അടയ്ക്കാതിരുന്നാല്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് എന്നെ വിശ്വസിപ്പിച്ചു. ചോദിച്ച പണം നല്‍കി. വീണ്ടും കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ താന്‍ വിസമ്മതിച്ചു. ശേഷം അവന്‍ അപ്രത്യക്ഷനായി.’സ്മിത പറയുന്നു. കൂടുതല്‍ അന്വേഷണത്തില്‍ സ്മിത ഞെട്ടിക്കുന്ന ഒരു സത്യം കണ്ടെത്തി. ആ മനുഷ്യന്‍ അവരുടെ ബന്ധത്തിലുടനീളം തെറ്റായ ഐഡന്റിറ്റിയായിരുന്നു ഉപയോഗിച്ചിരുന്നത്. ”ഞങ്ങള്‍ മൂന്ന് മാസമായി ഒരുമിച്ചായിരുന്നു, ഈ സമയമത്രയും, അവന്‍ എന്നെ വ്യാജ വ്യക്തിത്വത്തിലൂടെ കബളിപ്പിക്കുകയായിരുന്നു,” അവര്‍ കൂട്ടിച്ചേര്‍ത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *