15 വര്‍ഷമായുള്ള സൗഹൃദം, യുഎഇയിലെ പ്രവാസി മലയാളിയുടെ 70 കോടിയോളം ആസ്തിയുള്ള കമ്പനി ചതിച്ചു തട്ടിയെടുത്തതായി പരാതി
പ്രവാസി മലയാളിയുടെ 70 കോടിയോളം ആസ്തിയുള്ള കമ്പനി ചതിച്ചു തട്ടിയെടുത്തതായി പരാതി. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 70 കോടിയോളം ആസ്തിയുള്ള സ്ഥാപനം ബിസിനസ് പങ്കാളികളും ജീവനക്കാരും ചേര്‍ന്നു ചതിച്ചു തട്ടിയെടുത്തതായാണ് വ്യവസായിയുടെ പരാതി. ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അക്വിനോര്‍ ടെക്‌നിക്കല്‍ സര്‍വീസസ് എന്ന സ്ഥാപനത്തിന്റെ പേരില്‍ ചാഴൂര്‍ വടക്കുംപറമ്പില്‍ വിജിത് വിശ്വനാഥന്‍ ആണ് ഇന്ത്യന്‍ എംബസിക്കും നോര്‍ക്കയ്ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റൂറല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതി റജിസ്റ്റര്‍ ചെയ്ത പൊലീസ് വിജിത്തിനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചിട്ടുണ്ട്. വിജിത് വിശ്വനാഥന്റെ പരാതിയില്‍ പറയുന്ന വിവരങ്ങളിങ്ങനെ: ഇന്ധനോത്പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പാര്‍ട്ണറും ജനറല്‍ മാനേജറുമാണു വിജിത്. പിതാവ് രോഗബാധിതനായതുമൂലം അദ്ദേഹത്തിന്റെ പരിചരണത്തിനായി വിജിത്തിനു കഴിഞ്ഞ ജനുവരി 9-നു തൃശൂരിലെ വീട്ടിലേക്കു പോകേണ്ടി വന്നു. കമ്പനിയുടെ അക്കൗണ്ടുകളും ഇടപാടുകളും തന്റെ പേരിലായതിനാല്‍ ഇവയുടെ നിയന്ത്രണം താല്‍ക്കാലികമായി സി ഇ ഒയ്ക്കു കൈമാറിക്കൊണ്ടു പവര്‍ ഓഫ് അറ്റോണി നല്‍കിയിരുന്നു. 15 വര്‍ഷമായുള്ള സൗഹൃദത്തിന്റെ വിശ്വാസത്തിലാണു പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയത്. എന്നാല്‍, ഈ പവര്‍ ഓഫ് അറ്റോര്‍ണി ദുരുപയോഗിച്ചു ബിസിനസ് പങ്കാളികളും ചില ജീവനക്കാരും ചേര്‍ന്നു കമ്പനി തട്ടിയെടുത്തുവെന്നാണു പരാതി. കമ്പനിയുടെ അക്കൗണ്ടുകളെല്ലാം ഇവര്‍ തങ്ങളുടെ പേരിലേക്കു മാറ്റിയെന്നും സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം ഇല്ലാതായതോടെ വീസയും റസിഡന്‍സി സ്റ്റാറ്റസും നഷ്ടപ്പെട്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)