
റമദാൻ മാസത്തിൽ യുഎഇയിലെ ദർബ് ട്രാഫിക് ടോൾ സമയത്തിൽ മാറ്റം
റമദാനിൽ ദർബ് ട്രാഫിക് ടോൾ ഈടാക്കുന്ന സമയത്തിൽ മാറ്റം വരുത്തിയതായി സംയോജിത ഗതാഗതകേന്ദ്രം അറിയിച്ചു. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ 10 വരെയും ഉച്ച രണ്ടു മുതൽ നാലുവരെയുമായിരിക്കും ഫീസ് ഈടാക്കുക. ഞായറാഴ്ച ടോൾ പിരിവ് ഉണ്ടാകില്ല. അതേസമയം പൊതു പാർക്കിങ് സേവനങ്ങൾക്ക് റമദാനിൽ മാറ്റമില്ല. തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ടുമുതൽ അർധരാത്രി 12 വരെയാണ് പാർക്കിങ് ഫീസ് ഈടാക്കുക. ഞായറാഴ്ച പാർക്കിങ് സൗജന്യമാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)